കോതമംഗലം: അങ്കമാലി കിടങ്ങൂര്‍ ഓക്സീലിയം സ്കൂളില്‍ നടന്ന സിഐഎസ്സിഇ സോണ്‍-സി കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം ക്രിസ്തുജ്യോതി ഇന്റര്‍നാഷണല്‍ സ്കൂള്‍ 10 സ്വര്‍ണ്ണം,5 വെള്ളി,1 വെങ്കലം എന്നിങ്ങനെ 16 മെഡലുകളള്‍ നേടി. സ്വര്‍ണ്ണ മെഡല്‍ നേടിയ 10 പേര് റീജിയണ്‍ തല മത്സരത്തിന് അര്‍ഹതയും നേടി.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്ററും, വൈസ് പ്രിന്‍സിപ്പലുമായ ഫാ.ജെയിംസ് മുണ്ടോലിക്കല്‍ വിജയികളെയും പരിശീലകരായ ജോയി പോള്‍, കെ.ജി അഭയ്കൃഷ്ണന്‍ എന്നിവരെയും അഭിനന്ദിച്ചു. പ്രിന്‍സിപ്പല്‍ സോജന് മാത്യു അധ്യക്ഷത വഹിച്ചു. കായിക അധ്യാപിക മഹിമ ജോണ്‍, ടീം ക്യാപ്റ്റന്മാരായ മാധവ് അജി, എയ്ഞ്ചല്‍ മരിയ ആന്റണി ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍ ടിന്റു മാത്യു, ടീം മാനേജര്‍ സജന ബേബി എന്നിവര്‍ പ്രസംഗിച്ചു.



















































