കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് കേന്ദ്രീകരിച്ച് കെ എസ് കെ റ്റി യു വിന്റെ നേതൃത്വത്തിൽ ടി എം മീതിയൻ ഹരിത സംഘം എന്ന പേരിൽ തൊഴിൽ സേന പ്രവർത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രദേശത്തെ കാർഷിക മേഖലയിൽ തൊഴിൽ ചെയ്യാൻ തൊഴിലാളികളെ നൽകി കൊണ്ട് പ്രവർത്തനം വിപുലീകരിക്കാനാണ് സംഘത്തിന്റെ തീരുമാനം. കുറ്റിലഞ്ഞി സർവ്വീസ് സഹകരണ സംഘം ഒരുക്കിയ കൃഷിയിടത്തിൽ തൊഴിലാളികളെ നൽകി കൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്. സംഘത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.
കുറ്റിലഞ്ഞി സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് ടി എം അബ്ദുൾ അസീസ് അധ്യക്ഷനായി. തൊഴിൽ സേന സെക്രട്ടറി എം എം അനസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ എ ജിജേഷ്,കെ എസ് കെ റ്റി യു ജില്ലാ കമ്മിറ്റി അംഗം അസീസ് റാവുത്തർ,ഏരിയ സെക്രട്ടറി സി പി എസ് ബാലൻ,പ്രസിഡന്റ് എ വി ജോർജ്,സർവ്വീസ് സഹകരണ സംഘം സെക്രട്ടറി സിരിമാവോ,കുറ്റിലഞ്ഞി സർവ്വീസ് സഹകരണ സംഘം ബോർഡ് മെമ്പർമാർ,ഹരിതസംഘം ഭാരവാഹികൾ,കെ എസ് കെ റ്റി യു പഞ്ചായത്ത് തല ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.