Connect with us

Hi, what are you looking for?

CHUTTUVATTOM

നെല്ലിക്കുഴി സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം; പണം കവര്‍ന്നു

നെല്ലിക്കുഴി: നെല്ലിക്കുഴി സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം.
സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഒരുവശത്തെ ഷട്ടര്‍ ലോക്ക് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്.  പരിസരത്തുള്ള ഷോപ്പിലെ സി സി ടി വി യില്‍ മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാന്‍ ഇടയുണ്ടന്നാണ് പോലീസ് നിഗമനം.

മോഷ്ടാവ് അകത്ത് കയറാന്‍ ഉപയോഗിച്ച ഇരുമ്പ് ബാര്‍ ക്യാഷ് കൗണ്ടറിന് മുകളില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റിലെ ശനിയാഴ്ച്ചത്തെ കളക്ഷനും കുടുംബശ്രീയുടെ കുറച്ച് ഫണ്ടുകളും ആണ് നഷ്ടമായിട്ടുളളതെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിപ്പുകാര്‍ വെക്തമാക്കി. നഷ്ടപെട്ട തുകയുടെ കണക്ക് എടുത്ത് വരികയാണ്. മറ്റ് സാധനങ്ങള്‍ എന്തങ്കിലും നഷ്ടപെട്ടിട്ടുണ്ടൊ എന്ന് പരിശോധിക്കുന്നു. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വിരലടയാള വിദക്ധരെ അടക്കം സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...