കോതമംഗലം :എന്റെ നാട് ജനകീയ കൂട്ടായ്മയുടെ പെയിൻ & പാലിയേറ്റിവ് കെയർ ട്രസ്റ്റിന്റെ നെത്യത്വത്തിൽ നെല്ലിക്കുഴി പഞ്ചായത്തിൻ വിധവകളായ അമ്മാർക്ക് നൽകുന്ന വിധവ പെൻഷൻ വിതരണവും ഭക്ഷ്യ കിറ്റുകളുടെ വിതരണം നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റിന്റെ പി എം മജീദിൻ്റെ നെത്യത്വത്തിലുളള സി പി എം പ്രവർത്തത്തകർ തടസപ്പെടുത്തി. നിർദ്ധനരായ നിരവധി രോഗികൾക്ക് പെൻഷനും,സാബത്തിക സഹായവും, ഭക്ഷ്യക്വിറ്റുകൾ ഉൾപ്പെടെ നൽകുന്നതിനായി സംഘടിപ്പിച്ച പരിപാടിയിലേക്കാണ് സി പി എം സംഘം അതിക്രമിച്ച് കയറിയത്. പാവങ്ങളായ രോഗികളൊട് അസഭ്യം പറയുകയും ക്രൂരമായി വളഞ്ഞിട്ട് മർദ്ദിക്കുകയും ചെയ്തു.
എൻ്റെ നാടിൻ്റെ ബാനറുകളും , കസേരകളും ഹാളിൻ്റെ ജനൽ ചില്ലുകളും, മൈക്കും നശിപ്പിക്കുകയും ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റ നിരവധിപേരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഗുരുതര പരിക്കേറ്റവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. സി പി എം കാടത്തമാണ് പാവങ്ങളായ രോഗികൾക്കു നേരെയുളള കടന്നുകയറ്റമാണെന്ന് എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു. എന്ത് വെല്ലുവിളികൾ ഉണ്ടെങ്കിലും പാവങ്ങൾക്കൊപ്പം എന്റെ നാട് ഒപ്പമുണ്ടാവുമെന്ന് അദേഹം പറഞ്ഞു. ഈ അതിക്രമത്തിനേതിരെ ശക്തമായി ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണമെന്ന് എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം അഭ്യർത്ഥിച്ചു. യോഗം അലങ്കോലപ്പെടുത്തിയ സി പി എം നടപടിക്ക് എതിരെ കോതമംഗലം സ്റ്റേഷനിൽ പരാതി നൽകുകയും, നാളെ പ്രതിഷേധ ധർണ്ണ നടത്തുവാനും തീരുമാനിച്ചു.