Connect with us

Hi, what are you looking for?

NEWS

തെരഞ്ഞെടുപ്പ് ചൂടിനൊപ്പം തമ്മിൽ തല്ലും; സംഘർഷത്തിൽ സി പി ഐ ലോക്കൽ കമ്മിറ്റി അംഗം ആശുപത്രിയിൽ.

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂരിലെ എൽ ഡി എഫ്‌ ഏഴാം വാർഡിലെ സ്ഥാനാർഥികളെ ചൊല്ലിയുള്ള തർക്കം തെരുവ് യുദ്ധത്തിലേക്ക് വഴിമാറി. സി പി ഐ ലുള്ളവരും ഈ അടുത്ത് സി പി ഐ ൽ നിന്നും പുറത്തു പോയവരും തമ്മിലാണ് സഘർഷമുണ്ടായത്. സി പി ഐ ലോക്കൽ കമ്മിറ്റി അംഗം പ്രദിപ് സംഘർഷത്തിൽ പരിക്കുപറ്റി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

തൃക്കരിയൂർ 7 ആം വാർഡിൽ എൽ ഡി എഫ്‌ ന് രണ്ടു സ്ഥാനാർഥികളാണ് ഉള്ളത്. സി പി ഐ യുടെ സ്ഥാനാർഥിയും സി പി എം പിന്തുണയോടെ മത്സരിക്കുന്ന കേരള കോണ്ഗ്രസ് മാണി വിഭാഗം സ്ഥാനാർഥിയും ഇവർ രണ്ടു കൂട്ടരും എൽ ഡി എഫ്‌ ലേബലിൽ ആണ് വോട്ട് തേടുകയും പ്രചരണ രംഗത്ത് സജീവവുമാണ്. ഇതാണ് സംഘർഷത്തിലേക്കു വഴിമാറിയത്.

സി പി ഐ ക്കു പഞ്ചായത്തിൽ എൽ ഡി എഫി ന്റെ 4 സീറ്റുകൾ ആണുള്ളത് 1 തൃക്കാരിയൂരും 3 എണ്ണം ചെറുവട്ടൂരും. അണികളും പ്രവർത്തകരും ഏറെയുള്ളത് ചെറുവട്ടൂർ ആണ് ആ 3 സീറ്റുകളും എൽ ഡി എഫ് ഒറ്റ കെട്ടായി മത്സരിക്കാൻ ചെറുവട്ടൂരിൽ ധാരാണയായിട്ടുണ്ട്. തൃക്കാരിയൂരിൽ സി പി എം നേതൃത്വം സി പി ഐ ക്ക് സീറ്റുകൾ നൽകേണ്ടതില്ലന്നാണ് നിലപാട്. ചൊവ്വഴ്ച എൽ ഡി എഫ് സ്ഥാനാർഥികൾ നമ്മനിർദേശപത്രിക നൽകും. നെല്ലിക്കുഴി 7 ആം വാർഡിലെ എൽ ഡി എഫ് ഔദ്ദേഗിക സ്ഥാനാർഥികൾ ആരെന്ന് അറിയാനാകൂ.

ഗുരുതരമായി പരുക്കേറ്റ പ്രദീപിനെ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.പ്രദീപിനെ മർദിച്ചവർക്കെതിരെ കോതമംഗലം പോലീസിൽ പരാതി നൽകി. മർദിച്ചവരെ അറസ്റ്റു ചെയ്യണമെന്ന് സി പി ഐ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

You May Also Like

CHUTTUVATTOM

നെല്ലിക്കുഴി: പഞ്ചായത്തിന്റെ 2025-2026 വർഷത്തെ മികച്ച മുതിർന്ന കർഷകനുള്ള പുരസ്കാരത്തിന് അർഹനായി വാസുദേവപണിക്കർ. കൃഷി മേഖലയിൽ അദ്ദേഹം നൽകിയ ദീർഘകാലത്തെ  സംഭാവനകളും വേറിട്ട കൃഷി രീതികളും മുൻനിർത്തിയാണ് അംഗീകാരം. ​പഞ്ചായത്ത് പരിധിയിൽ ജൈവകൃഷി...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേന അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സനീറ നസീർ നിർവഹിച്ചു. പഞ്ചായത്ത് വൈസ്...

CRIME

കോതമംഗലം: മോഷണശ്രമത്തിനിടയില്‍ വീട്ടമ്മയോട് അതിക്രമം കാണിച്ചയാള്‍ പിടിയില്‍. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി എബിന്‍ ടോമി (27)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പതമായ സംഭവം. വീട്ടില്‍ ആരും...

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂർ ഗവ. എൽപി സ്‌കൂളിൽ 2026-27 അധ്യയന വർഷത്തെ എൽപിഎസ്റ്റി താല്‌കാലിക ഒഴിവിലേക്ക് ദിവസവേതന വ്യവസ്‌ഥയിൽ നിയമനം നടത്തുന്നതിന്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്‌പര്യമുള്ള അപേക്ഷകർ  അസ്സൽ സർട്ടിഫിക്കറ്റുകളും...

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂര്‍ വടക്ക് എന്‍എസ്എസ് കരയോഗത്തിന്റെ ഐശ്വര്യാനഗര്‍ – ഹൈക്കോര്‍ട്ട് കവല കുടുംബയൂണിറ്റിന്റെ യോഗം സംഘടിപ്പിച്ചു. കോതമംഗലം താലൂക്ക് എംഎസ്എസ്എസ് കോഓര്‍ഡിനേറ്റര്‍ മിനി മധു യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ യൂണിയന്‍ പ്രസിഡന്റ്...

ACCIDENT

കോതമംഗലം: തൃക്കാരിയൂര്‍ മുണ്ടുപാലം ജംഗ്ഷന്‌സമീപം നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് 11 കെ.വി. ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞ് ജീപ്പിന് മുകളില്‍ പതിച്ചു. കാറില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന്...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

ACCIDENT

കോതമംഗലം:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്.ഖബറടക്കം നാളെ  1.30 നു കമ്പനിപ്പടി ജുമാ മസ്ജിദിൽ. ആലുവ – മൂന്നാർ റോഡിൽനങ്ങേലിപ്പടി റാഡോ കമ്പനിക്ക് മുന്നിൽ  വൈകിട്ട്...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

error: Content is protected !!