Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സംരക്ഷണ ഭിത്തി തകർന്നു : ദയാ ബഡ്സ് സ്കൂൾ കെട്ടിടത്തിനും സ്കൂൾ ബസ്സിനും കേടുപാടുകൾ

കോതമംഗലം :- നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സംരക്ഷണ ഭിത്തി നെല്ലിക്കുഴി പഞ്ചായത്ത് ദയാ ബഡ്സ് സ്കൂൾ കെട്ടിടത്തിനും സ്കൂൾ ബസ്സിനു മുകളിലേക്കും ഇടീഞ്ഞു വീണു. ഇന്നലെ രാത്രിയാണ് ഹൈസ്കൂളിൻ്റെ സംരക്ഷണഭിത്തി തൊട്ടു ചേർന്ന് പ്രവർത്തിക്കുന്ന ദയാ ബഡ്സ് സ്കൂളിലേക്ക് പതിച്ചത്. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസിനും കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്കൂളിന്റെ പ്രവർത്തന സമയമല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ബഡ്സ് സ്കൂളിന് ചേർന്ന് വളരെ ഉയരത്തിലായി വേണ്ടത്ര സംരക്ഷണമില്ലാതെയാണ് ഹൈസ്കൂളിന്റെ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത് എന്ന് പരാതി ഉയർന്നിട്ടുണ്ട്.

നിർമ്മാണത്തിന്റെ അപാകതയാണ് തകർച്ചയ്ക്ക് കാരണമെന്നും കാരണക്കാരായവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പൊതുപ്രവർത്തകനും മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമായ അലി പടിഞ്ഞാറെച്ചാലിൽ പറഞ്ഞു. സ്കൂൾ ബസിൻ്റെയും കെട്ടിടത്തിൻ്റെയും തകരാറുകൾ ഉടൻ പരിഹരിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും ക്ലാസുകൾ മുടങ്ങില്ലെന്നും നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് PM മജീദ് പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...