Connect with us

Hi, what are you looking for?

NEWS

ചെറുവട്ടൂർ മാവേലി സൂപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം ബഹു:മന്ത്രി പി തിലോത്തമൻ നാടിന് സമർപ്പിച്ചു.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിൽ ചെറുവട്ടൂരിലെ മാവേലി സൂപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം ബഹു:ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. ആൻ്റണി ജോൺ എം എൽ എ നാടമുറിച്ച് മാവേലി സൂപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. ചെറുവട്ടൂർ കവലയിൽ 1400 സ്ക്വയർ ഫീറ്റുള്ള കെട്ടിടത്തിലാണ് മാവേലി സൂപ്പർ മാർക്കറ്റ് ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ ആർ വിനയൻ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്,വാർഡ് മെമ്പർമാർ,ഇ കെ ശിവൻ, എം കെ രാമചന്ദ്രൻ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തുടങ്ങിയവരും പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....