Connect with us

Hi, what are you looking for?

CRIME

ലോഡ്ജിൽ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍.

മുവാറ്റുപുഴ : ലോഡ്ജിൽ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി നെച്ചാട് മണ്ണാറത്തുവീട്ടില്‍ ജംഷീദ് (33) നെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ രണ്ട് മാസം മുന്‍പ് വാഴക്കുളം എം.സി ലോഡ്ജിലെ മുറിയില്‍ നിന്നും എൺപത്തി അയ്യായിരം രൂപയും മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് ട്രക്കും മോഷ്ടിച്ചുകൊണ്ടുപോവുകയായിരുന്നു. മോഷണത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊഴിക്കോട് പേരാമ്പ്രയില്‍ നിന്നുമാണ് പിടികൂടിയത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ എസ്.സതീഷ്കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ എം.എ.ഷക്കീര്‍,എ.എസ്.ഐ എന്‍.എന്‍.സജീവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റെജി,വര്‍ഗ്ഗീസ്.റ്റി.വേണാട്ട് എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...