Connect with us

Hi, what are you looking for?

ACCIDENT

മൂവാറ്റുപുഴയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; പുത്തൻകുരിശ് സ്വദേശി മരിച്ചു

മുവാറ്റുപുഴ : മൂവാറ്റുപുഴയിൽ ഹോസ്റ്റൽ ജംഗ്ഷന് സമീപം വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. ആറംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടം നടന്നത്. എറണാകുളം പുത്തൻകുരിശ് സ്വദേശി ആയുഷ് ബോബി ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് അഞ്ചു പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൊടുപുഴ – മൂവാറ്റുപുഴ റോഡിലൂടെ സഞ്ചരിക്കവെ കാർ വലിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു. തൊടുപുഴ അൽ അസ്ഹർ കോളേജിലെ രണ്ടാം വർഷ ഡിപ്ലോമ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരെ വിദഗ്ത ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെക്ക് മാറ്റി.

അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടനെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കാർ പൂർണ്ണമായും തകർന്നിരുന്നതിലാൽ മൂവാറ്റുപുഴ ഫയർഫോഴ്സ് എത്തിയാണ് കാർ വെട്ടിപ്പെളിച്ച് വിദ്യാർത്ഥകളെ പുറത്തെടുത്തത്. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആയുഷ് മരണപ്പെടുകയായിരുന്നു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...