കോതമംഗലം:മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ നൂറ് ദിന ആഘോഷം കോൺഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തി.കെപിസിസി മെമ്പർ എ.ജി.ജോർജ് ഉദ്ഘാടനം ചെയ്തു,കോൺഗ്രസ് കോതമംഗലം ബ്ലോക് പ്രസിഡന്റ് ഷമീർ പനയ്ക്കൻ അധ്യക്ഷത വഹിച്ചു.
കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ്, മുൻ മുനിസിപ്പൽ ചെയർമാൻകെ.പി.ബാബു, അബുമൊയ്തീൻ, പി.സി.ജോർജ്, ഷൈജന്റ് ചാക്കോ,അനൂബ് ജോർജ്, റീന ജോഷി, കെ.ഇ. കാസിം,പി.എം.നവാസ്, പി.റ്റി.ഷിബി, സത്താർ വട്ടകുടി, വിനോദ്.കെ. മേനോൻ, ജെയ്മാൻ ജോസ്, ശശി കുഞ്ഞുമോൻ, പ്രവീൻ തൃക്കാരിയൂർ, റ്റി.കെ. കല, കെ.പി.കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.


















































