ACCIDENT
മൂന്നാറില് വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്പ്പെട്ട് ഒരാള് മരിച്ചു

മൂന്നാര് : മൂന്നാർ സാന്റോസ് കോളനിക്ക് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. മലപ്പുറം കുറ്റിപ്പുറത്തു നിന്നും വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് അപകടത്തിൽ പ്പെട്ടത്. കുറ്റിപ്പുറം സ്വദേശി മുബാരീസാണ് മരിച്ചത്. മൃതദേഹം മൂന്നാർ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഡ്രൈവര് അടക്കം 17 പേരും 8 കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കുട്ടികൾക്കടക്കം എല്ലാവർക്കും പരിക്കേറ്റ്. ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരും മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
നിയന്ത്രണം വിട്ട വാഹനം റോഡിന് താഴ് വശത്തുള്ള തെയിലക്കാട്ടിലേക്ക് പതിക്കുകയായിരുന്നു. ട്രൈവർ സീറ്റിന് സമീപത്തിരുന്ന മുബാരീസ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
ACCIDENT
വാഹനാപകടത്തില് കോട്ടപ്പടി സ്വാദേശിയായ യുവാവ് മരണപ്പെട്ടു.

കോതമംഗലം : മുവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ വച്ചുണ്ടായ വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടപ്പടി ഉപ്പുകണ്ടം സ്വദേശിയായ യുവാവ് മരിച്ചു. ഉപ്പുകണ്ടം മനക്കശ്ശേരിൽ സോമൻ പ്രീത ദമ്പതികളുടെ മൂത്തമകൻ അഖിൽ സോമൻ (33) ആണ് ചൊവ്വാഴ്ച്ച രാത്രി നടന്ന അപകടത്തിൽ മരിച്ചത്. അഖിൽ സഞ്ചരിച്ച ഇരുചക്ര വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു പരിക്ക് പറ്റിയ അഖിലിനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിക്കുകയും ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഇന്ന് രാവിലെ പതിനൊന്ന് മണിയോടുകൂടി ജീവൻ നഷ്ടപ്പെടുകയായിരുന്നു. സഹോദരൻ അഭിജിത്ത്. സംസ്കാരം നാളെ വെള്ളിയാഴ്ച്ച വീട്ടുവളപ്പിൽ.
ACCIDENT
കോതമംഗലത്തെ കണ്ണീരിൽ ആഴ്ത്തിയ വാഹനാപകടം; തങ്കളം,തൃക്കാരിയൂർ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു.

കോതമംഗലം : എറണാകുളം കുണ്ടന്നൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോതമംഗലം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. തങ്കളം കരിമല പുത്തൻപുരയ്ക്കൽ ഹംസയുടെ മകൻ അജ്മൽ (18), തൃക്കാരിയൂർ കുന്നത്തുപറമ്പിൽ വീട്ടിൽ അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു.
ഇന്നലെ(തിങ്കൾ) രാത്രിയാണ് അപകടം നടന്നത്. അജ്മൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ അഭിജിത്ത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന്(ചൊവ്വ) ഉച്ചയോടെ മരണത്തിന് കീഴടങ്ങി. അജ്മലും അഭിജിത്തും അടുത്ത സുഹൃത്തുക്കളായിരുന്നു. അജ്മലിന്റെ സഹോദരിയുടെ വിവാഹം ഞായറാഴ്ചയായിരുന്നു. തങ്കളത്തെ വീട്ടിലായിരുന്ന സഹോദരിയുടെ മൊബൈൽ ഫോൺ നൽകുന്നതിനായാണ് അജ്മൽ സുഹൃത്തായ അഭിജിത്തിനെയും കൂട്ടി സഹോദരിയുടെ ഭർതൃവീട്ടിലേക്ക് പോയത്. തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്.
ACCIDENT
പ്രൈവറ്റ് ബസ് സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ കയറിയിറങ്ങി

കോതമംഗലം : കോട്ടപ്പടി മാർ എലിയാസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യർത്ഥിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. ഇന്ന് വൈകിട്ട് സ്കൂൾ സമയം അവസാനിച്ചപ്പോൾ ആണ് അപകടം നടന്നത്. ആയക്കാട് സ്വദേശിയായ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ ഹസനുൽ ബന്ന സഹപാഠികൾക്കൊപ്പം ബസ് കയറുവാൻ വരുമ്പോൾ ആണ് ദാരുണമായ അപകടം സംഭവിച്ചത്. കോട്ടപ്പടി വഴി കോതമംഗലത്തേക്ക് സർവീസ് നടത്തുന്ന കൊച്ചിൻ ബസിന്റെ പിൻ ചക്രം ഹസനുൽ ബന്നയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.
അപകടം നടന്നയുടനെ വിദ്യാർത്ഥിയെ നാട്ടുകാർ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരായതിനെത്തുടർന്ന് പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം, വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപതിയിലേക്ക് മാറ്റുകയായിരുന്നു.
-
AGRICULTURE1 week ago
കോതമംഗലത്തും വിളയുമെന്ന് തെളിയിച്ചു ഇന്തോനേഷ്യൻ പഴമായ “മട്ടോവ”
-
CRIME1 week ago
വീട്ടിൽ നിന്ന് വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി.
-
NEWS1 week ago
ബന്ധുക്കളായ വിദ്യാർത്ഥികൾ പൂയംകുട്ടി പുഴയില് മുങ്ങിമരിച്ചു
-
NEWS2 days ago
ടവർ ലൈനിലെ അലുമിനിയം കമ്പി മോഷണം; 7 പേരെ കുട്ടമ്പുഴ പോലീസ് പിടികൂടി
-
EDITORS CHOICE4 days ago
യാത്രക്കാരന് പുതുജീവൻ; രക്ഷകരായി അജീഷും, രാജീവും സഹ യാത്രക്കാരും; കോതമംഗലത്തിന്റെ അഭിമാനമായി സൂപ്പർ എക്സ്പ്രസ്സ്
-
CHUTTUVATTOM1 week ago
നാട്ടുകാർക്ക് വേണ്ടി അധികാരികൾ ഒറ്റക്കെട്ടായി; കോട്ടപ്പാറ വനാതിർത്തിയോട് ചേർന്നുള്ള റോഡ് നവീകരണം ആരംഭിച്ചു
-
NEWS4 days ago
നാക് അക്രഡിറ്റേഷനില് എ പ്ലസ് നേടിയ കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് ആയി കോതമംഗലം മാര് അത്തനേഷ്യസ്
-
CRIME1 week ago
ബൈക്ക് മോഷ്ടാക്കളെ കോതമംഗലം പോലീസ് പിടികൂടി
You must be logged in to post a comment Login