Connect with us

Hi, what are you looking for?

CHUTTUVATTOM

അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ച് കോതമംഗലം കോടതി

കോതമംഗലം : കോതമംഗലം കോടതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചു.കഴിഞ്ഞ മെയ്മാസം മൂന്നിനാണ് കോതമംഗലം പുന്നേക്കാടുള്ള ഹോം സ്റ്റേയില്‍ നിന്ന് അര്‍ജുന്‍ ആയങ്കിയേയും സംഘത്തേയും കോതമംഗലം പോലിസ് ഇന്‍സ്പെക്ടര്‍ പ്രശാന്ത്കുമാറിൻ്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ക്രമിനല്‍ ഗുഢാലോചന ഉള്‍പ്പടെയുള്ള കുറ്റം ചുമത്തിയതിനേതുടര്‍ന്ന് റിമാന്‍റിലായ പ്രതികള്‍ക്ക് 20 ദിവസത്തിന് ശേഷമാണ് കോതമംഗലം കോടതി ജാമ്യം അനുവദിച്ചത്.

ഇതിന് ശേഷമാണ് കോതമംഗലം പോലിസ് ഇന്‍സ്പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിക്കെതിരെ പുതിയ കേസ് ഉണ്ടായത്. ഇതോടെ അര്‍ജുന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോതമംഗലം പോലിസ് കോടതിയെ സമീപിച്ചു. ഈ ആവശ്യത്തിലാണ് രണ്ട് മാസത്തിന് ശേഷം കോടതി പോലിസിന് അനുകൂലമായി തീര്‍പ്പുകല്‍പ്പിച്ചത്.

മുമ്പ് നല്‍കിയ ജാമ്യം റദ്ദാക്കിയതോടെ അര്‍ജുന്‍ ഈ കേസില്‍ വീണ്ടും ജയലിലാകേണ്ടതാണ്. എന്നാല്‍ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എടുത്തിട്ടുള്ള നാല് കേസുകളില്‍ അറസ്റ്റും റിമാന്‍റുമായി കുരുക്കില്‍പ്പെട്ടിരിക്കുകയാണ് അര്‍ജുന്‍. ഈ കേസുകളില്‍ ജാമ്യംകിട്ടിയാലും മറ്റൊരു കോടതിവിധിയുണ്ടായില്ലെങ്കില്‍ പുന്നേക്കാട് കേസില്‍ അര്‍ജുന്‍ വീണ്ടും റിമാന്‍റിലാകുമെന്നതാണ് ജാമ്യം റദ്ദാക്കിയതിന്‍റെ പ്രത്യാഘാതം.

ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കണ്ണൂരില്‍ പോലിസ് കസ്റ്റഡിയിലാണ് അര്‍ജുന്‍ ആയങ്കി.കോതമംഗലം പോലിസ് ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസില്‍ ജയിലില്‍വച്ച് ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഊന്നുകല്‍ പോലിസ് ഇന്‍സ്പെക്ടറുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിന് മുന്നോടിയായി പ്രതിക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഈ കേസുകളിലെ അറസ്റ്റിന് ശേഷം പ്രതിയെ കോതമംഗലം കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. ഇതിനായി പോലിസ് നല്‍കിയ അപേഷ പരിഗണിച്ച കോതമംഗലം കോടതി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്. പതിനാലാംതിയതി ഹാജരാക്കണമെന്നാണ് വാറന്‍റ്. കണ്ണൂരീലെ കോടതിയില്‍ വാറന്‍റ് സമര്‍പ്പിച്ചശേഷം അര്‍ജുന്‍ ആയങ്കിയെ പ്രത്യേക അന്വേക്ഷണസംഘം കസ്റ്റഡയില്‍വാങ്ങി കോതമംഗലത്ത് എത്തിക്കും.

You May Also Like

CHUTTUVATTOM

. കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികം നവംബർ ഒന്നിന് കോതമംഗലം നിയോജകമണ്ഡലത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ തീരുമാനം. എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക പ്രവർത്തകരുടെയും വിവിധ കലാ-സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും...

CHUTTUVATTOM

കോതമംഗലം: ഫയർ ആൻഡ് റസ്ക്യൂ സർവീസ് കോതമംഗലം നിലയത്തിലെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് അനുവദിച്ച യൂണിഫോം ഷിബു തെക്കുംപുറം എംഎൽഎ വിതരണം ചെയ്തു. കോതമംഗലം അഗ്നി രക്ഷാ നിലയത്തൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രം പല്ലാരിമംഗലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിനോദ് നരനാട്ട് നടത്തുന്ന വ്യക്തി ശുചിത്വം, ലഹരിക്കെതിരെ ബോധവല്‍ക്കരണം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുജനാരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ഒട്ടാകെ പ്രത്യേകിച്ചും ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോതമംഗലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിമറ്റം ടൗണില്‍...

CHUTTUVATTOM

തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ മുഴുവന്‍ ജനവാസ മേഖലകളെയും ആദിവാസി ഊരുകളെയും ഒഴിവാക്കിയുള്ള പുതിയ നിര്‍ദ്ദേശവും, മാപ്പും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ക്ലബ്ബ് 44-ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരം കാണികള്‍ക്ക് ആവേശക്കാഴ്ചയായി. തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസിനോട് ചേര്‍ന്ന് പാറത്തോട്ടുകാവിന് സമീപം ഒരുക്കിയ ട്രാക്കിലായിരുന്നു മത്സരം. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ...

CHUTTUVATTOM

പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മാമലക്കണ്ടം കൂവപ്പറമ്പില്‍ വിഷ്ണു (36), മാമലക്കണ്ടം കമ്പിയില്‍ വിജയന്‍ (58) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബസ്...

CHUTTUVATTOM

. കോതമംഗലം: കത്തോലിക്കാ കോൺഗ്രസിന്റെ ആദ്യകാല പ്രസിഡന്റും നിയമസഭ സാമാജികനുമായിരുന്ന ഇലഞ്ഞിക്കൽ തരിയത് കുഞ്ഞിത്തൊമ്മൻ അനുസ്മരണം കോതമംഗലത്ത് നടത്തി. കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയിലെ റബ്ബര്‍ കമ്പനിയില്‍ അതിഥി തൊഴിലാളിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അസം സിബ്‌സാഗര്‍ സപേഖാത്തി സോണാലിപൂര്‍ ഫോറസ്റ്റ് മേഖലയില്‍ ഹേമ ഗൊഗൊയയുടെ മകന്‍ പരിഖിത്ത് ഗൊഗൊയ് (27) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കീരമ്പാറ പഞ്ചായത്തില്‍ വെളിയേല്‍ച്ചാല്‍ കൂരികുളം ഭാഗത്ത് പെരിയാര്‍വാലിയുടെ ക്യാച്ച്മെന്‍റ് ഏരിയയില്‍ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മരം മുറിച്ച് കടത്തിയതായി പരാതി. കഴിഞ്ഞവര്‍ഷം കടപുഴകി വീണ ആഞ്ഞിലിമരങ്ങൾ മുറിച്ചുകടത്തിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.നൂറ് ഇഞ്ചുവരെ...

CHUTTUVATTOM

കോതമംഗലം: മടിയൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ ആധുനിക പേരെന്റിഗും, വെല്ലുവിളികളും വിഷയത്തില്‍ സെമിനാര്‍ നടത്തി. ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സി.പി ബഷീര്‍ ഉദ്ഘാടനം ചെയ്തു. മടിയൂര്‍ ചീഫ് ഇമാം അനസ് റഹ്‌മാനി...

CHUTTUVATTOM

കോതമംഗലം: മുസ്ലിം ലീഗ് കോതമംഗലം നിയോജക മണ്ഡലം സമ്മേളനം ‘ഇത്തിഹാദ് 2കെ26’ സംഘടിപ്പിച്ചു. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം...

error: Content is protected !!