Connect with us

Hi, what are you looking for?

ACCIDENT

ഗ്യാപ് റോഡിന് സമീപം സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് കോതമംഗലം സ്വദേശി മരണമടഞ്ഞു.

രാജാക്കാട്: ബൈസൺവാലി ചൊക്രമുടികുടിക്ക് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് യുവാവ് മരിച്ചു. കോതമംഗലം പെരുമണ്ണൂർ സ്വദേശി കിഴക്കേഭാഗത്ത് ഡിയോൺ (22) ബിനോയ് ആണ്  മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിശാഖിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ഗ്യാപ്പ് റോഡിന് അടുത്തായാണ് അപകടമുണ്ടായത്. മൂന്നാർ സന്ദർശിച്ച ശേഷം തിരികെ ഇറക്കമിറങ്ങി വരുന്നതിനിടയിൽ നിയന്ത്രണം വിട്ട് സ്കൂട്ടർ കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. ഉടനെ നാട്ടുകാർഅടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡിയോണിന്റെ ജീവൻ രക്ഷിക്കാനായില്ല.

സംസ്കാരം വ്യാഴാഴ്ച്ച  10.30 ന് വസതിയിലെ ശുശ്രൂക്ഷക്ക് ശേഷം പെരുമണ്ണൂർ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. മാതാവ് കാടുകുറ്റി കണ്ടോത്തുംപറമ്പിൽ റിനി ബിവേര. സഹോദരൻ ലിയോൺ ബിനോയ്‌ (നഴ്സിംഗ് വിദ്യാർത്ഥി, ഹിൽ സൈഡ് ബാംഗ്ലൂർ ).

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക👇

https://chat.whatsapp.com/KI0hMIlp4D68BeXbJvk36r

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...