Connect with us

Hi, what are you looking for?

CRIME

മോട്ടോർ പമ്പ് മോഷ്ടാവ് കോതമംഗലം പോലിസിന്‍റെ പിടിയിൽ.

കോതമംഗലം : മോട്ടോർ പമ്പ് മോഷ്ടാവ് കോതമംഗലം പോലിസിന്‍റെ പിടിയിൽ. പായിപ്രയിൽ വാടകക്കു താമസിക്കുന്ന ഇരമല്ലൂർ ചെറുവട്ടൂർ നടപ്പടിയിൽ വീട്ടിൽ സിദ്ദിഖ് (49) ആണ് പിടിയിലായത്. മോട്ടോർ മെക്കാനിക്ക് വർക്ക്ഷോപ്പ് നടത്തുന്ന ഇയാൾ പകൽ മോട്ടോർ പമ്പുകൾ കണ്ടു വയ്ക്കുകയും രാത്രി മോഷണം നടത്തുകയും ചെയ്യും. പകൽ ഇയാൾ ഫിറ്റ് ചെയ്ത പമ്പുകൾ ഇയാൾ തന്നെ രാത്രി മോഷ്ടിച്ചു കൊണ്ടുപോയ സംഭാവവും ഉണ്ടായിട്ടുണ്ട്.

പമ്പുകൾ മോഷണം പോകുന്നുവെന്ന പരാതിയെ തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലാക്കുന്നത്. ഇൻസ്പെക്ടർ ബേസിൽ പോൾ, എസ്.ഐ മാഹിൻ സലിം, എ.എസ്.ഐ മുഹമ്മദ്, രഘു, റെജി, എസ്.സി.പി. ഒമാരായ ശ്രീജിത്, അനൂപ്, ജിതേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...