Connect with us

Hi, what are you looking for?

NEWS

പെരിയാര്‍ വാലി കനാല്‍ വഴി കൂടുതല്‍ വെള്ളം എത്തിക്കും

കോതമംഗലം: വാട്ടര്‍ അഥോറിറ്റിയുടെ പമ്പിംഗ് സുഗമമാക്കാന്‍ പെരിയാര്‍ വാലി കനാലിലൂടെ കൂടുതല്‍ വെള്ളം എത്തിക്കാന്‍ തീരുമാനം. കുറേ ദിവസങ്ങളായി വെള്ളത്തിന്റെ ലഭ്യതക്കുറവ് മൂലം പമ്പിംഗ് പലപ്പോഴും മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. വേനല്‍ കടുത്തതോടെ വെള്ളത്തിന്റെ ഉപയോഗം കൂടി. ഇതോടെ ബ്രാഞ്ച് കനാലുകളുടെ അവസാന പ്രദേശങ്ങളില്‍ വെള്ളം ലഭ്യമായിരുന്നില്ല. വാട്ടര്‍ അഥോറിറ്റിയുടെ പമ്പിംഗ് മുടങ്ങാതിരിക്കാന്‍ കനാലുകളിലൂടെ കൂടുതല്‍ വെള്ളം എത്തിക്കാനും ബ്രാഞ്ച് കനാലുകളിലടക്കം വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്താനും ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.

യോഗത്തില്‍ ആന്റണി ജോണ്‍ എംഎല്‍എ യുടെ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.കെ. ടോമി, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, വാട്ടര്‍ അഥോറിറ്റി എക്‌സികുട്ടീവ് എന്‍ജിനീയര്‍ കെ.പി. പ്രസാദ് ,പിവിഐപി എക്‌സികുട്ടീവ് എന്‍ജിനീയര്‍ സി.വി. ബൈജു, വാട്ടര്‍ അഥോറിറ്റി അസിസ്റ്റന്റ് എക്‌സികുട്ടീവ് എന്‍ജിനീയര്‍ നിഷ ഐസക്ക്, പിവിഐപി അസിസ്റ്റന്റ് എക്‌സികുട്ടീവ് എന്‍ജിനീയര്‍ ഫെബി ലൂയിസ്, വാട്ടര്‍ അഥോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ ദിനില്‍ വര്‍ഗീസ്, പിവിഐപി അസിസ്റ്റന്റ് എന്‍ജിനീയര്‍ മനോജ് ആന്റണി എന്നിവര്‍ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...