Connect with us

Hi, what are you looking for?

NEWS

വാനരപ്പടയുടെ ക്രൂരവിനോദം; നാളികേര കർഷകർ പ്രതിസന്ധിയിൽ.

കുട്ടമ്പുഴ : കൃഷിയിടങ്ങളിൽ വാനരപ്പട അഴിച്ചുവിടുന്ന ശല്യം കാരണം കൃഷി ചെയ്ത് ഉപജീവനം നടത്താനാകാതെ വലയുകയാണ് കുട്ടമ്പുഴയിലേയും സമീപ പ്രദേശങ്ങളിലെയും കർഷകർ. നാണ്യവിളകൾ കൂട്ടമായെത്തുന്ന കുരങ്ങുകൾ നശിപ്പിച്ചിട്ടിരിക്കുന്ന കാഴ്ചയോടെയാണ് കർഷകൻ തന്റെ പ്രഭാതം ആരംഭിക്കുന്നത്. കൂട്ടത്തിൽ അധികവും പ്രതിസന്ധി നേരിടുന്നത് നാളികേര കർഷകരാണ്. നാളികേരം വെള്ളയ്ക്കയായിരിക്കുമ്പോൾ തന്നെ കുരങ്ങുകൾ ഇവയുടെ വെള്ളം കുടിച്ച ശേഷം വലിച്ചെറിയും. വിളവെടുക്കുവാൻ പരുവത്തിലുള്ള നാളികേരം ലഭിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുകയാണ്.

നാളികേരം കൂടാതെ പുളി,​ ചക്ക,​ മാങ്ങ,​ വാഴ,​ പപ്പായ,​ പച്ചക്കറികൾ എന്നിവയും ഇവർ നശിപ്പിക്കുക പതിവാണ് എന്ന് ഫ്രാൻസിസ് ചാലിയിൽ പറയുന്നു. കഴിഞ്ഞ ദിവസം കൂട്ടമായി വന്ന കുരങ്ങുകൾ ഫ്രാസിസിന്റെ കൃഷിയിടത്തെ തെങ്ങിലെ പരുവമാകാത്ത തേങ്ങകൾ എല്ലാം നശിപ്പിച്ചിരിക്കുകയാണ്. വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലാണ് കുരങ് ശല്യം കൂടുതൽ. കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ മരിച്ചീനി,​ വാഴകൾ എന്നിവ കുത്തിമറിച്ചിടാറാണ് പതിവ്. ഇതെല്ലാം നിസ്സഹായനായി നോക്കി നൽക്കാൻ മാത്രമേ കർഷകന് കഴിയുന്നുള്ളൂ. വനം വകുപ്പ് കുരങ്ങുകളെ പിടിക്കാനുള്ള കൂടുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

facebook follower kaufen

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...