Connect with us

Hi, what are you looking for?

CHUTTUVATTOM

ബ്ലാ​വ​ന പാ​ലം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്: അ​ലൈ​ൻ​മെ​ന്‍റ് നി​ശ്ച​യി​ച്ചു

കോതമംഗലം: വര്‍ഷങ്ങളായി കാത്തിരുന്ന കല്ലേലിമേട് ഉള്‍പ്പെടെയുള്ള ആദിവാസി ഉന്നതികളിലേക്കുള്ള ബ്ലാവന പാലം യാഥാര്‍ഥ്യത്തിലേക്ക്. കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചപാറ, വാരിയം, തേരാ തുടങ്ങിയ നാല് ഉന്നതികളിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ഏകദേശം 1500ഓളം പേര്‍ താമസിക്കുന്ന മേഖലയിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പാണ് പാലം നിര്‍മാണത്തിലൂടെ സാധ്യമാകുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാലത്തിന്റെ അലൈന്‍മെന്റ് നിശ്ചയിച്ചു. രണ്ട് വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാന്‍ കഴിയുന്ന തരത്തില്‍ ആറുമീറ്റര്‍ വീതിയിലാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്.

പാലം നിര്‍മിക്കുന്നതിനാവശ്യമായ വനഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിശദമായ പദ്ധതിരേഖ (ഡിപിആര്‍) തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.ഡിപിആര്‍ അംഗീകരിക്കുന്നതടക്കമുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി പാലം നിര്‍മാണത്തിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ വര്‍ഷങ്ങളായി ഗതാഗതപ്രശ്‌നങ്ങള്‍ നേരിടുന്ന കല്ലേലിമേട് ഉള്‍പ്പെടെയുള്ള വനാതിര്‍ത്തി മേഖലയിലെ ജനങ്ങള്‍ക്ക് യാത്ര കൂടുതല്‍ സുഗമമാകും. അടിയന്തര സാഹചര്യങ്ങളിലെ യാത്രയ്ക്കും വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ദൈനംദിന സഞ്ചാരത്തിനും പാലം വലിയ ആശ്വാസമാകും. കല്ലേലിമേടിനും സമീപ ഉന്നതികള്‍ക്കും വികസനത്തിലേക്കുള്ള പുതിയ വഴിയാണ് തുറക്കുന്നത്.

കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ കാന്തി വെള്ളക്കയന്‍, ലിസി സൈമണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ചിഞ്ചു എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് ശിവന്‍, റോബിന്‍ സാബു, കുട്ടമ്പുഴ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജോഷി പൊട്ടക്കന്‍, പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരായ ശാലി അഗസ്റ്റ്യന്‍, സാം ഏലിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

You May Also Like

NEWS

കോതമംഗലം: അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതത്തിലേക്ക് പോകാതെ കൃഷിയുടെ വഴിയേ സഞ്ചരിക്കുകയാണ് കോതമംഗലം സ്വദേശി സാനു മാഷ്. പഴമയുടെ കൃഷിരീതികൾക്കൊപ്പം ആധുനിക സാങ്കേതിക വിദ്യകളും ചേർത്താണ് ഒന്നര ഏക്കറോളം സ്ഥലത്ത് വൈവിധ്യമാർന്ന...

CHUTTUVATTOM

കോതമംഗലം : തീർത്ഥാടന കേന്ദ്രമായ മാർതോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിൻ്റെ പ്രധാന ആഘോഷദിനമായ ഇന്ന് പരിശുദ്ധ ബാവയുടെ കബർ വണങ്ങി അനുഗ്രഹം പ്രാപിക്കാൻ നാനാദിക്കിൽ നിന്നായി തീർത്ഥാടക ലക്ഷങ്ങൾ കോതമംഗലത്തേക്ക്...

NEWS

  കോതമംഗലം : കോതമംഗലം കന്നി 20 പെരുന്നാൾ നേർച്ച സദ്യക്കുള്ള ഉൽപ്പന്ന ശേഖരണം കലവറ നിറയ്ക്കൽ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മാത്യൂസ് മോർ അന്തിമോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം...

NEWS

കോട്ടപ്പടി : തെക്കേൽ അഗസ്റ്റിന്റെ ഭാര്യ മറിയക്കുട്ടി (89) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 3ന് കോട്ടപ്പടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത മാറിക മുളഞ്ഞനാനി കുടുംബാഗമാണ്. മക്കൾ: ജെയിംസ്, തോമസ്, ജോസഫ് (കുവൈറ്റ്),...

CHUTTUVATTOM

കോതമംഗലം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവും ലിഖിത ഭരണഘടനയുമുള്ള ഇന്ത്യയിൽ നിലവിലെ നിയമവ്യവസ്ഥകൾ കാറ്റിൽപ്പറത്തിക്കൊണ്ട് എസ് ഐ ആറിന്റെ മറവിൽ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭരണഘടനാ...

NEWS

പോത്താനിക്കാട്: തൃക്കേപ്പടി ഊരപ്രയിൽ രാമൻകുട്ടി (73) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഓമന മൂക്കന്നൂർ ഞാറശേരിൽ കുടുംബാഗം. മക്കൾ: ആർ. രാജേഷ്, ആർ. രജീഷ് (കുവൈറ്റ്), രജിത സജി...

CHUTTUVATTOM

കോതമംഗലം: എറണാകുളം സെൻ്റർ സന്നദ്ധ സുവിശേഷ സംഘത്തിൻ്റെയും പെരുമ്പാവൂർ റോട്ടറി ക്ലബ് ഹെറിറ്റേജിൻ്റെയും ആഭിമുഖ്യത്തിൽ ഊഞ്ഞാപ്പാറ മാർത്തോമ്മാ എൽപി സ്കൂളിൽ സൗജന്യ ദന്ത ചികിത്സ ക്യാമ്പ് നടത്തി. കോതമംഗലം ഇന്ദിരാ ഗാന്ധി ഡെന്റൽ...

CHUTTUVATTOM

കോതമംഗലം: ഗാന്ധിജയന്തിയോടനുബന്ധിച്ച് സർക്കാർ നിർദേശപ്രകാരം ആചരിക്കുന്ന ശുചീകരണ വാരത്തിന്റെ ഭാഗമായി കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ സേവന ശുചീകരണം പരിപാടിക്ക് തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. കെഎസ്ആർടിസി യൂണിറ്റ്...

CHUTTUVATTOM

കോതമംഗലം: ഉപഭോക്തൃ കോടതി കേസുകളിലെ വൈകിപ്പിക്കൽ തന്ത്രങ്ങൾ നിയന്ത്രിക്കാൻ ഭേദഗതികൾ വേണം. ഉപഭോക്തൃ ജാഗ്രതാ സമിതി.ക്രോസ് എക്സാമിനേ ഷൻ, എവിഡൻസ്, ആർഗ്യുമെന്റ്സ് തുടങ്ങിയ ഘട്ടങ്ങളിൽ എതിർ ഭാഗം ആവർത്തിച്ച് ഓരോരോ കാരണങ്ങൾ പറഞ്ഞ്...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തുംപടിയിൽ നിന്നും ആരംഭിച്ച് തങ്കളം ബൈപാസിൽ എത്തിച്ചേരുന്ന നെല്ലിക്കുഴി- കുരൂർ റോഡിൻ്റെ ഇരുവശത്തുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വീതികൂട്ടി പുനർനിർമ്മിക്കണമെന്ന എ.ഐ.വൈ.എഫ് തൃക്കാരിയൂർ മേഖലാസമ്മേളനം ആവശ്യപ്പെട്ടു. റോഡിൽ പലസ്ഥലത്തും നിരവധി കൈയേറ്റങ്ങൾ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ ലഹരിയുടെ ഉല്പാദനവും വിപണനവും ഉപയോഗവും കുറയ്ക്കുന്നതിന് പുതിയ മദ്യനയത്തില്‍ ഘട്ടം ഘട്ടമായി മദ്യശാലകളുടെ എണ്ണം കുറച്ചു കൊണ്ടുവരുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം റീജിണല്‍ നേതൃത്വയോഗം...

CHUTTUVATTOM

കോതമംഗലം: സമുദായ ശാക്തീകരണ വർഷാചരണത്തിന്റെ ഭാഗമായി കുറുപ്പംപടി സെന്റ് പീറ്റർ ആൻഡ് പോൾസ് ഫൊറോന പള്ളിയിൽ വനിതാ സംഗമം നടത്തി. കോതമംഗലം രൂപത വികാരി ജനറാൾ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം...

error: Content is protected !!