കോതമംഗലം : കോതമംഗലം എം. എ. കോളേജ് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന 16-മത് കോതമംഗലം സബ്ജില്ലാ സ്കൂൾ കായികമേളയിൽ മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ 525 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി.68 സ്വർണ്ണം, 42 വെള്ളി, 12 വെങ്കലം മാർ ബേസിൽ നേടി. 7 സ്വർണ്ണം, 15 വെള്ളി, 15 വെങ്കലം നേടി 108 പോയിന്റുമായി കീരമ്പാറ സെന്റ്. സ്റ്റീഫൻസ് എച് എസ് എസ് ആണ് രണ്ടാമത്.
കോതമംഗലം സെന്റ്. ജോർജ് എച് എസ് എസ് 11 സ്വർണ്ണം, 3 വെള്ളി, 12 വെങ്കലം നേടി 84 പോയിന്റ് കരസ്ഥമാക്കി മൂന്നാമത് എത്തി. 1 സ്വർണ്ണം, 11 വെള്ളി, 14 വെങ്കലം നേടി 65 പോയിന്റുമായി സെന്റ്. അഗസ്റ്റിൻ എച് എസ് എസ് നാലാമതായി. സമാപന സമ്മേളനം കോതമംഗലം നഗരസഭ ചെയര്പേഴ്സൻ ഭാനുമതി രാജു ഉദ്ഘാടനം ചെയ്തു. കോതമംഗലം എം എൽ എ ഷിബു തെക്കുംപുറം സമ്മാനദാനം നിർവഹിച്ചു. എ ഇ ഒ മനോജ് കുമാർ കെ. കെ. ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്പോർട്സ് സെക്രട്ടറി ജോർജ് ജോൺ നന്ദി പ്രകാശിപ്പിച്ചു.



















































