Connect with us

Hi, what are you looking for?

EDITORS CHOICE

ചുണ്ട് കൊണ്ടും, കൈമുട്ട് കൊണ്ടും വ്യത്യസ്ത രീതിയിൽ മോഹൻലാൽ ചിത്രം തീർത്ത് ജൂനിയർ ഡാവിഞ്ചിമാർ.

കൊച്ചി : നടന വിസ്മയം സാക്ഷാൽ മോഹൻലാലിനെ വ്യത്യസ്ത രീതിയിൽ ചിത്രം വരച്ചു കാഴ്ചക്കാരെ അമ്പരപ്പിച്ചിരിക്കുകയാണ് ജൂനിയർ ഡാവിഞ്ചികൾ. മൂക്ക് കൊണ്ട് സൂര്യയെ വരച്ച ഡാവിഞ്ചി സുരേഷിന്‍റെ മകന്‍ ഇന്ദ്രജിത്തും, നൃത്ത ചുവടുകളോടെ കാലുകൊണ്ടു ഫഹദിനേയും വരച്ച ഡാവിഞ്ചി ഉണ്ണികൃഷ്ണന്‍റെ മകള്‍ അശ്വതിയും ആണ് വ്യത്യസ്തമായ രീതിയില്‍ ലാലേട്ടന്‍റെ രണ്ടു ചിത്രങ്ങള്‍ വരച്ചത്. ഇത്തവണ വരക്കാനായി ഇന്ദ്രജിത്ത് തെരഞ്ഞെടുത്തത് സ്വന്തം ചുണ്ടുകള്‍ ആണ്.

കിസ് ആര്‍ട്ട് എന്ന് പറയപ്പെടുന്ന ഈ ചിത്ര രചന, കളര്‍ ചുണ്ടുകളില്‍തേച്ചു ബോര്‍ഡില്‍ ഉമ്മ വെച്ച് വരയ്ക്കുന്ന രീതിയാണ് . ആറടി വലുപ്പമുള്ള ബോര്‍ഡില്‍ പെന്‍സില്‍ സ്കെച്ച് ചെയ്തതിനു ശേഷമാണ് ചുണ്ടുകള്‍ ഉപയോഗിച്ച് ചിത്രം വരച്ചത്. മൂന്നു ദിവസങ്ങളിലായി പത്തു മണിക്കൂര്‍ ഇതിനായി ചിലവഴിച്ചു. അശ്വതിയാകട്ടെ എല്‍ ബോ ആര്‍ട്ട് എന്നാ പേരില്‍ ഇത്തവണ കൈ മുട്ടുകള്‍ ആണ് ചിത്ര രചനയ്ക്കായി തെരഞ്ഞെടുത്തത്. പതിനഞ്ചു മണിക്കൂര്‍ സമയമെടുത്താണ് അശ്വതി മോഹൻലാലിനെ വരച്ചത്. അക്രിലിക് കളറുകള്‍ ആണ് ഇതിനായി ഉപയോഗിച്ചത്. കലകളിൽ വ്യത്യസ്തത കണ്ടെത്താനും, അവ കൊണ്ടുവരാനും,ഉള്ള താല്പര്യമാണ് ഇത്തരത്തിലുള്ള പരീക്ഷണങ്ങൾക്ക് ഇവരെ പ്രാപ്തരക്കുന്നത്.

ഡാവിഞ്ചി ഫാമിലിയിലെ പുതു തലമുറയിലെ ഒന്‍പതുപേര്‍ ഈയടുത്തിടെ നൃത്തവും വരയുമായി രംഗത്ത് വന്നിരുന്നു .വ്യത്യസ്തമായ പരീക്ഷണങ്ങളിലൂടെ ഇനിയും ഈ കുടുംബം മുന്നോട്ടു പോകുമെന്ന് ഇവർ അറിയിച്ചു

buy office 365 pro

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...