Connect with us

Hi, what are you looking for?

CRIME

മോഫിയയുടെ ആത്മഹത്യ; കോതമംഗലം സ്വദേശിയായ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്, ഒളിവിലെന്ന് നിഗമനം.

കോതമംഗലം : ആലുവയിലെ മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിനും കുടുംബത്തിനും എതിരെ പൊലീസ് കേസെടുത്തു. ഗാര്‍ഹീക പീഡനവും ആത്മഹത്യ പ്രേരണാകുറ്റവും ചുമത്തിയാണ് ഇവർക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. നെല്ലിക്കുഴി ഇരുമലപ്പടി പുതുപ്പാലത്ത് മലേക്കുടി വീട്ടിൽ സുഹൈൽ (ഭർത്താവ് ), ഭർത്താവിന്റെ പിതാവ് യൂസുഫ്, മാതാവ് റുഖിയ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്. അതേസമയം കുടുംബം ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവ് സുഹൈലിനും ഭര്‍തൃമാതാപിതാക്കള്‍ക്കുമെതിരെയാണ് മോഫിയ നല്‍കിയ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നത്. പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാനസീകമായും ശാരീരികമായും തന്നെ ഉപദ്രവിച്ചതായും മോഫിയ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബത്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയത്. തുടര്‍ന്നാണ് ഇവര്‍ ഒളിവില്‍ പോയതതെന്നാണ് നിഗമനം.

ഫേ​സ്ബു​ക്ക് സൗ​ഹൃ​ദ​മാ​ണ് പ്ര​ണ​യ​ത്തി​ലും മോ​ഫി​യ പ​ർ​വീ​ണും മു​ഹ​മ്മ​ദ് സു​ഹൈ​ലു​മാ​യു​ള്ള നി​ക്കാ​ഹി​ലും ക​ലാ​ശി​ച്ച​ത്. എന്നാൽ വിവാഹം കഴിഞ്ഞ് സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങി. ഇതോടെ സുഹൈലിനെതിരെ മോഫിയ  ഒരു മാസം മുമ്പ്  ആലുവ റൂറല്‍ എസ് പിക്ക് പരാതി നല്‍കി. ശാരീരികമായി ഉപദ്രവിക്കുന്നുവെന്നും വന്‍ തുക സ്‌ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിലുണ്ട്.

ഒടുവിൽ ദേശീയ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ അന്വേഷണം എത്തിയപ്പോഴാണ് ആലുവ ഈസ്റ്റ് സിഐ സുധീര്‍ ഇരുവീട്ടുകാരെയും ചര്‍ച്ചക്ക് വിളിച്ചത്. എന്നാല്‍ ചര്‍ച്ചക്കിടെ സുധീര്‍ പെൺകുട്ടിയേയും പിതാവിനെയും അവഹേളിക്കുന്ന രീതിയിലാണ് പെരുമാറിയെതെന്ന് വീട്ടുകാർ പറയുന്നു. ഉച്ചയോടെ ഇരു വീട്ടുകാരും സ്റ്റേഷനിൽ നിന്ന് മടങ്ങി. എന്നാൽ വൈകിട്ട് ഏഴ് മണിയോടെ സ്വന്തം വീട്ടിലെ കിടപ്പ് മുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയിലാണ് വീട്ടുകാര്‍ കാണുന്നത്. ഭര്‍ത്താവിനും ആലുവ സിഐക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ആത്മത്യാക്കുറിപ്പ് എഴുതി വെച്ചാണ് മോഫിയ ജീവനൊടുക്കിയത്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...