Connect with us

Hi, what are you looking for?

CRIME

പെരുമ്പാവൂരിൽ എം.ഡി.എം.എ.യും, ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

പെരുമ്പാവൂർ : എം.ഡി.എം.എ.യും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. തണ്ടേക്കാട് എം.എച്ച് കവലയിൽ കിഴക്കൻ വീട്ടിൽ നിഷാദ് (25) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 5 ഗ്രാം ഹാഷിഷ് ഓയിൽ, 230 മില്ലിഗ്രാം എം.ഡി.എം.എ എന്നിവയാണ് കണ്ടെടുത്തത്. ലഹരിക്കെതിരെയുള്ള യോദ്ധാവ് ഓപ്പറേഷന്‍റെ ഭാഗമായ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ടാക്സി ഡ്രൈവറായ ഇയാൾ അതിന്‍റെ മറവിലാണ് വിൽപന നടത്തിയിരുന്നത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമാണ് വിൽപ്പന. നിഷാദിന്‍റെ പേരിൽ വണ്ടൻമേട്, അമ്പലമേട് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളുണ്ട്.

അന്വേഷണ സംഘത്തിൽ എ.എസ്.പി അനൂജ് പലിവാല്‍, ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐ മാരായ ജോസ്സി.എം.ജോൺസൻ, ഗ്രീഷ്മ ചന്ദ്രൻ, എ.എസ്.ഐ എം.കെ.അബ്ദുൾ സത്താർ, എസ്.സി.പി.ഒ പി.എ.അബ്ദുൾ മനാഫ്, സി.പി.ഒ മാരായ റ്റി.എസ്.അനീഷ്, എ.കെ ബേസിൽ എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...