Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് വാഗ്ദാനം ചെയ്യപ്പെട്ട അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മാണം മുടങ്ങിയിട്ട് 15 വര്‍ഷം

കോതമംഗലം: കായികകേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്ത് വാഗ്ദാനം ചെയ്യപ്പെട്ട അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മാണം മുടങ്ങിയിട്ട് 15 വര്‍ഷമാകുന്നു. ചേലാട്ടിലെ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് ഗ്രൗണ്ടും പിണ്ടിമന പഞ്ചായത്ത് ഏറ്റെടുത്ത് നല്‍കേണ്ട ഭൂമിയുമുള്‍പ്പെടെ 8 ഏക്കറിലാണ് പദ്ധതി ആസൂത്രണം ചെയ്തത്. 2006-2011 കാലത്തെ സര്‍ക്കാര്‍ 25 കോടി രൂപ എസ്റ്റിമേറ്റില്‍ അവതരിപ്പിച്ച പദ്ധതിക്കായി ആദ്യഘട്ടത്തില്‍ 6 കോടി രൂപ അനുവദിച്ചിരുന്നു. 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ഫുട്ബാള്‍ ഗ്രൗണ്ട്, ഗ്യാലറി, പരിശീലന കേന്ദ്രം, നീന്തല്‍ക്കുളം എന്നിവയുള്‍പ്പെട്ട കായിക സമുച്ചയത്തിന്റെ ഭൂമി നിരപ്പാക്കലും സംരക്ഷണഭിത്തി നിര്‍മ്മാണവും നേരത്തെ പൂര്‍ത്തിയായിരുന്നു.

ഇതിനുശേഷം തുടര്‍നടപടികളുണ്ടായില്ല. പിണ്ടിമന ഗ്രാമപഞ്ചായത്ത് 3.5 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് കൈമാറുകയും 2016ല്‍ വീണ്ടും ശിലാസ്ഥാപനം നടത്തുകയും ചെയ്‌തെങ്കിലും നിര്‍മ്മാണം പുനരാരംഭിച്ചില്ല. ചെലവഴിച്ച 6 കോടി രൂപയും സ്ഥലം ഏറ്റെടുക്കാന്‍ പഞ്ചായത്ത് ചെലവിട്ട ലക്ഷങ്ങളും പാഴായ അവസ്ഥയിലാണ്.

മാറിമാറിവന്ന സര്‍ക്കാരുകളുടെ അനാസ്ഥമൂലം സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പദ്ധതിയുടെ പൂര്‍ത്തീകരണം അനിശ്ചിതത്വത്തിലാകുന്നു. കിഫ്ബി ഫണ്ട് അനുവദിച്ചെന്നും തടസങ്ങള്‍ നീക്കി നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പ്രായോഗിക നടപടികളുണ്ടാകുന്നില്ല. ഉന്നത ഉദ്യോഗസ്ഥസംഘങ്ങള്‍ പലതവണ സ്ഥലസന്ദര്‍ശനം നടത്തിയെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല.

നിര്‍വഹണച്ചുമതലയില്‍നിന്ന് കിറ്റ്‌കോയെ ഒഴിവാക്കി കായികവകുപ്പിന് കീഴിലുള്ള സ്ഥാപനത്തെ ഏല്പിച്ചെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനായില്ല.ചേലാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പദ്ധതി അട്ടിമറിക്കാന്‍ തുടക്കംമുതല്‍ ശ്രമം നടന്നിരുന്നു. കോതമംഗലം ടൗണില്‍നിന്ന് 5 കിലോമീറ്റര്‍ മാറി പദ്ധതി നടപ്പാക്കുന്നതിനെ ചിലര്‍ എതിര്‍ത്തു. പദ്ധതിക്കായി നീക്കിവച്ച സ്ഥലത്ത് പോളിടെക്‌നിക്ക് അധികൃതര്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചത് തിരിച്ചടിയായി. സ്ഥലലഭ്യത കുറഞ്ഞതോടെ ലക്ഷ്യമിട്ട സൗകര്യങ്ങളോടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.

ഈ സാഹചര്യത്തില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് പകരം ഫുട്ബാള്‍ സ്റ്റേഡിയം മാത്രമായി പദ്ധതി ചുരുക്കാന്‍ കായികവകുപ്പ് ആലോചിക്കുന്നു. പദ്ധതിക്ക് തടസമായി നിര്‍മ്മിച്ച കെട്ടിടം നോക്കുകുത്തിയായി തുടരുകയാണ്. സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പൂര്‍ത്തിയായിരുന്നെങ്കില്‍ വമ്പന്‍ കായികമാമാങ്കങ്ങള്‍ക്കും ഫുട്ബാള്‍ മത്സരങ്ങള്‍ക്കും അത്‌ലറ്റിക് മീറ്റുകള്‍ക്കും ഇവിടം വേദിയാകുമായിരുന്നു. വളര്‍ന്നുവരുന്ന തലമുറയ്ക്ക് കായിക സ്വപ്നങ്ങള്‍ പകര്‍ന്നുനല്‍കുന്നതിനൊപ്പം കായിക കേരളത്തിന്റെ തലസ്ഥാനമെന്ന പദവി ഉറപ്പിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമായിരുന്നു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. കോതമംഗലം കോണ്‍ഗ്രസ് ഓഫീസില്‍ കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മറ്റികള്‍ സംയുക്തമായി നടത്തിയ ദിനാചരണം കെ.പി.സി.സി അംഗം എ.ജി....

CHUTTUVATTOM

കോതമംഗലം: എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ആദ്യ നിവേദനമായി പഴയ ആലുവ – മൂന്നാർ രാജപാത തുറന്നുകൊടുക്കണമെന്ന ആവശ്യവുമായി ഷിബു തെക്കുംപുറം മുഖ്യമന്ത്രി വി . ഡി . സതീശനെയും വനവകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ ജനവിശ്വാസം ഏറ്റുവാങ്ങി യുഡിഎഫ് നേതാവും ജില്ലാ കൺവീനറുമായ ഷിബു തെക്കുംപുറം ഇന്ന് നിയമസഭയിൽ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ പ്രോടേം സ്പീക്കർ ജി. സുധാകരൻ...

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി വിക്ടറി ലൈബ്രറി ആന്റ് റൂമില്‍ നടന്ന വായനകളരി സമാപിച്ചു. സമാപന സമ്മേളനം കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വായനകളരിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ ലൈബ്രറി...

CHUTTUVATTOM

കോതമംഗലം: തമിഴ്‌നാട് മാതൃകയില്‍ കേരളത്തിലെ മദ്യശാലകളുടെ ദൂരപരിധി ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, പൊതുശ്മശാനങ്ങള്‍ എന്നിവയില്‍ നിന്നും 200 മീറ്ററായി പുനഃസ്ഥാപിക്കണമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം രൂപത നേതൃത്വസംഗമം സംസ്ഥാന ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. കത്തീഡ്രല്‍...

CHUTTUVATTOM

കോതമംഗലം: സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ താലൂക്കില്‍ നടത്തിയ നിക്ഷേപ സമാഹരണത്തില്‍ ഇതര വിഭാഗത്തില്‍ പോത്താനിക്കാട് റീജണല്‍ റൂറല്‍ സഹകരണ ബാങ്ക് വാരപ്പെട്ടി ഒന്നാം സ്ഥാനം നേടി. ബാങ്ക് പ്രസിഡന്റ് എം.എസ്.അലിയാര്‍, സെക്രട്ടറി...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപ്പെട്ട് വൃദ്ധ മരിച്ച സംഭവത്തിൽ ബാക്ടിരിയയുടെ ഉറവിടം കണ്ടെത്താൻ തീവ്രശ്രമവുമായി ആരോഗ്യവകുപ്പ്.കൃഷിയിടങ്ങളിലെ പണികള്‍ ഉള്‍പ്പടെ ചെയ്യുന്ന 73 കാരിയാണ് അമീബിക് മസ്തിഷ്ക ജ്വരം പിടിപ്പെട്ട് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: ചേലാട്-മാലിപ്പാറ റോഡില്‍ വിവിധ സ്ഥലങ്ങളിലായി പൈപ്പ് പൊട്ടി കുടിവെള്ള ചോര്‍ച്ച. മാലിപ്പാറ ലൈബ്രറിപ്പടി, നാടോടി പാലത്തിന് സമീപം, ഡെന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ ഒരു മാസത്തിലേറെയായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുകയാണ്. രണ്ടുവര്‍ഷം...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലത്ത് നിന്നും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്‌സൈസ് പിടിയില്‍. കോതമംഗലം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എം.പിയുടെ നേതൃത്വത്തില്‍ പുലിക്കുന്നേപടിയില്‍ നടത്തിയ പരിശോധനയില്‍ ആസാം സ്വദേശി ദില്‍ധര്‍ ഹുസൈന്‍ (34) നാണ്...

CHUTTUVATTOM

കോതമംഗലം: ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കാരുണ്യ സ്പര്‍ശം പദ്ധതിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മരണാനന്തര സഹായനിധി റേഷന്‍ വ്യാപാരിയുടെ കുടുംബത്തിനു കൈമാറി.മരണാനന്തര സഹായ നിധിയായ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കോതമംഗലം...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലൂടെ കടന്നുപോകുന്ന ചാത്തമറ്റം ഊരംകുഴി റോഡിന്റെ പുതുചിറ ഭാഗത്ത് ബണ്ട് റോഡ് ഇടിഞ്ഞു. ഇതോടെ റോഡ് ഏത് നിമിഷവും ചിറയിലേക്ക് ഒലിച്ചിറങ്ങാവുന്ന അവസ്ഥയിലായി. ഒരു വര്‍ഷക്കാലമായി റോഡിന്റെ വശങ്ങള്‍ ഇടിയുന്നുണ്ടെന്ന്...

CHUTTUVATTOM

കോതമംഗലം: യുവാക്കള്‍ രക്തദാനത്തിന്റെയും സിപിആര്‍ പരിശീലനത്തിന്റെയും കാലിക പ്രാധാന്യം തിരിച്ചറിയണമെന്ന് എറണാകുളം റൂറല്‍ എഎസ്പി ഹാര്‍ദിക് മീണ ഐപിഎസ്. കോതമംഗലം പ്ലേമേക്കര്‍ ടര്‍ഫില്‍ വെച്ച് ധര്‍മ്മഗിരി ആശുപത്രി, ആംകോര്‍ ഫൗണ്ടേഷന്‍, പീറ്റേഴ്‌സ് ജിച്ചു...

error: Content is protected !!