കോതമംഗലം: ലഹരിവിപത്തിനെതിരെ ബോധവത്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചെറുപുഷ്പ മിഷന്‍ലീഗ് കുറുപ്പംപടി ശാഖയുടെ നേതൃത്വത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു. കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍സ് ഫൊറോനാ പള്ളി വികാരി ഫാ. ജെയിംസ് കക്കുഴിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
അസിസ്റ്റന്റ് വികാരി ഫാ. ജോസ്‌മോന്‍ തകിടിയില്‍, റിട്ട. സബ് ഇന്‍സ്പെക്ടര്‍മാരായ ബൈജു പോള്‍, ബിജു തെക്കേമാലില്‍, ഡീക്കന്‍ വിപിന്‍ കറുത്തേടത്ത്, ആനിമേറ്റര്‍ സിസ്റ്റര്‍ റിനി ടോം, കൈക്കാരന്‍മാരായ ജോര്‍ജ് പറക്കുന്നത്തുകുടി, ബേബി മണ്ഡപത്തില്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഷൈജു ഇഞ്ചയ്ക്കല്‍, സണ്‍ഡേ സ്‌കൂള്‍ എച്ച്എം സിജിന്‍ കൊറ്റനാടന്‍ എന്നിവര്‍ പങ്കെടുത്തു. ഭാരവാഹികളായ ജെന്നിഫര്‍ ജോഷി, ജോണ്‍പോള്‍ ഷിബു, അന്ന ഷിബു, ആല്‍വിന്‍ ജോര്‍ജ്, എലേന ഷൈന്‍, അലക്‌സ് പോള്‍ സിജോയ്, അലോന സെലിന്‍ ജസ്റ്റിന്‍, ആന്‍ മരിയ പോള്‍, സാന്‍ മരിയ ബൈജു എന്നിവര്‍ നേതൃത്വം നല്‍കി.



















































