Connect with us

Hi, what are you looking for?

NEWS

അംജിത്തിന് ഈ ജന്മദിനം അവിസ്മരണീയം: പിറന്നാൾ ദിനത്തിൽ സഹപാഠിയെ ചേർത്ത് പിടിച്ച് കരുതലിന്റെ നല്ല പാഠം പകർന്ന് എം. എ. കോളേജ് വിദ്യാർത്ഥികൾ

കോതമംഗലം : സഹായിക്കാൻ ആരുമില്ലാത്തവരുടെ സങ്കടങ്ങളിൽ നന്മയുടെവെളിച്ചം പകരുമ്പോളാണ് ഏതൊരാഘോഷവും മനോഹരമാകുന്നത്. സഹപാഠിയുടെ പിറന്നാൾ ദിനത്തിൽ കരുതലിന്റെ പുതുവെളിച്ചവുമായി കാരുണ്യത്തിന്റെ തണലേകുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ അവസാനവർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികൾ.
തങ്ങളുടെ സഹപാഠിയായ അംജിത്തിന്റെ പിറന്നാൾ ദിനമായ തിങ്കളാഴ്ച കേക്ക് മുറിച്ചു മധുരം പങ്കിടുന്നതിനോടൊപ്പം ഇലക്ട്രോണിക്
വീൽചെയർ വാങ്ങി നൽകിയാണ് വിദ്യാർത്ഥികൾ സമൂഹത്തിനു വെളിച്ചം പകരുന്ന മാതൃക കാട്ടിയത് . വിനോദ യാത്രക്ക് പോകുവാൻ കരുതി വെച്ചിരുന്ന 60,000 ത്തോളം രൂപ മുടക്കിയാണ് പ്രിയ കൂട്ടുകാരന് ഇവർ വീൽ ചെയർ വാങ്ങി അവന്റെ പിറന്നാൾ ദിനം അവിസ്മരണീയമാക്കിയത്.അങ്ങനെ അജിത്തിന്റെ പിറന്നാൾ ദിനം പങ്കുവെക്കലിന്റെയും,പരസ്പര സ്നേഹത്തിന്റെയും മധുര ദിനമാക്കി മാതൃക കാട്ടുകയായിരുന്നു അവസാന വർഷ ബിരുദ ഇക്കണോമിക്സ് വിദ്യാർത്ഥിക്കൂട്ടം.

കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടി നെല്ലിതണ്ടിലെ നിർധന കുടുംബംഗാമായ പാട്ടേര്മാലിൽ അയ്യപ്പൻകുട്ടിയുടെയും, അംബികയുടെയും മകനായ അംജിത്ത് , പഠനത്തിൽ മിടുമിടുക്കനെന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു . മാതാവ് അംബികയുടെ സ്കൂട്ടറിന്റെ പിറകിലിരുന്ന് കോളേജിൽ എത്തുന്ന അംജിത്തിനെ സഹപാഠികൾ കോളേജിലെ വീൽ ചെയറിൽ ഇരുത്തിയാണ് ക്ലാസ്സ്‌ മുറിയിലേക്ക് കൊണ്ടുപോയികൊണ്ടിരുന്നത്. വിദ്യാർത്ഥികൾ വാങ്ങി നൽകിയ പുതിയ ഇലക്ട്രോണിക് വീൽ ചെയർ  കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അംജിത്തിന് കൈമാറി. അവസാന വർഷ വിദ്യാർത്ഥികളുടെ വിനോദ യാത്രയെന്ന ആഗ്രഹ സഫലീകരണത്തിന് കോളേജിൽ നിന്ന് തുകയും അനുവദിച്ചുകൊണ്ട് പുതു വർഷത്തിൽ പ്രിൻസിപ്പലും മാതൃകയായി.ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. എൽദോസ് എ എം, അധ്യാപകരായ ഡോ. പുതുമ ജോയി, നീതു സലാം, ഡോ.മെറിൻ ജോയ്, നിനു തോമസ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ ജോസ്‌മി ബിജു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഇക്കണോമിക്സ് വിദ്യാർത്ഥികളുടെ മാതൃകാപരമായ പ്രവർത്തനത്തെ പ്രിൻസിപ്പലും, അധ്യാപകരും അഭിനന്ദിച്ചു.


ചിത്രം : അംജിത്തിന്റെ പിറന്നാൾ ദിനത്തിൽ സഹപാഠികൾ സമ്മാനിച്ച ഇലക്ട്രോണിക് വീൽ ചെയർ കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ കൈമാറുന്നു.ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. എൽദോസ് എ. എം, ഡോ. പുതുമ ജോയി, നീതു സലാം, ഡോ. മെറിൻ ജോയ്, നീനു തോമസ് എന്നിവർ സമീപം

You May Also Like

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയില്‍ കാട്ടാനക്കൂട്ടമെത്തി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയെത്തിയ കാട്ടാനക്കൂട്ടം വാവേലി സ്വദേശി എസി പൗലോസിന്റെ പുരയിടത്തിലെ കൃഷിയാണ് വ്യാപകമായി നാശിപ്പിച്ചത്. വീടിനു സമീപം വരെയെത്തിയ ആനകള്‍ തെങ്ങ്, വാഴ, ഇഞ്ചി,...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

NEWS

കോട്ടപ്പടി : വാഴപ്പിള്ളികുന്നേൽ (വള്ളുപറമ്പിൽ ) വർക്കി (80) നിര്യാതനായി. സംസ്കാരം  ശനിയാഴ്‌ച രാവിലെ 9.30ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: മേരി, വെറ്റിലപ്പാറ കണ്ണൻകല്ലേൽ കുടുംബാഗം. മക്കൾ : ജാൻസി,...

CHUTTUVATTOM

കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍...

NEWS

കോതമംഗലം: കനത്ത മഴയില്‍ കോട്ടപ്പടിയില്‍ വീട് തകര്‍ന്നു. ആളപായമില്ല. വടാശേരി തൈപ്പറമ്പില്‍ മാത്തുക്കുട്ടിയുടെ വീട് ഇന്നലെ ഉച്ചക്ക് 12നാണ് തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഭിത്തിക്കും പൊട്ടലുണ്ട്.സംഭവസമയത്ത് വീടിനുള്ളില്‍ മാത്തുക്കുട്ടിയും ഭാര്യ...

CHUTTUVATTOM

കോതമംഗലം: മയക്കുവെടി വെച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍, ശനിയാഴ്ച കോട്ടപ്പാറവനത്തില്‍ ഒരേ സ്ഥലത്തു നിന്നുതന്നെ സ്ഥിരമായി ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നതയി പരാതി. കോട്ടപ്പടി, മുട്ടത്തുപാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ പ്രദേശവാസികള്‍ ശബ്ദം കേട്ടിരുന്നു. പിന്നീട്...

ACCIDENT

കോതമംഗലം : തൃക്കാരിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യത കാലിൽ ഇടിച്ചു യുവാവ് മരണപ്പെട്ടു. കോട്ടപ്പടി തോളേലി സ്വദേശി നിതിൻ (33) ആണ് മരിച്ചത്. മൃതദേഹം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. എക്സ്സൈസ് ഉദ്യോഗസ്ഥനാണ്...

NEWS

കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന്...

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

error: Content is protected !!