Connect with us

Hi, what are you looking for?

CHUTTUVATTOM

മിഷൻ വെയ്റ്റിംഗ് ഷെഡ്സ് ക്ലീനിംഗ്

കുട്ടമ്പുഴ: യൂത്ത് കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കെയറിന്റെ ഭാഗമായി മിഷൻ വെയ്റ്റിംഗ് ഷെഡ്സ് ക്ലീനിംഗ് എന്ന പേരിൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിലുള്ള വെയ്റ്റിംഗ് ഷെഡ്ഡുകൾ കഴുകി വൃത്തിയാക്കി അണുനാശിനി തളിച്ചു കൊണ്ട് സംഘടിപ്പിച്ചു. പൂയംകുട്ടി, കപ്പേളപ്പടി, പള്ളിത്താഴം, ഈസ്റ്റ് കൂവപ്പാറ, കമ്പിപ്പാലം, നൂറേക്കർ കവല, ഉരുളൻതണ്ണി കവല, കുട്ടമ്പുഴ സ്കൂൾപടി എന്നിവിടങ്ങളിലെ വെയ്റ്റിംഗ് ഷെഡുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കഴുകി വൃത്തിയാക്കി അണുനാശിനി തളിച്ചു.

മണ്ഡലം പ്രസിഡന്റ് അഡ്വ.ലിബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ, പൂയംകുട്ടി വാർഡ് മെമ്പർ ഫ്രാൻസിസ് ആന്റണി, യൂത്ത് കെയർ കോ- ഓർഡിനേറ്റർമാരായ ജിൻറ്റോ ജോസ്, എൽദോസ് സ്റ്റീഫൻ, സിബി സേവ്യർ എന്നിവർ നേതൃത്വം നൽകി.

You May Also Like

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...

NEWS

കോതമംഗലം : – പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, ക്ണാച്ചേരി പ്രദേശങ്ങൾ. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിലേക്കും, വീടുകളിലേക്കും...