Connect with us

Hi, what are you looking for?

CHUTTUVATTOM

വെള്ളാരംകുത്ത് ആദിവാസി കോളനിയിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചും, നന്മ മൂവ്മെൻ്റും ചേർന്ന് ലോക് ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടമ്പുഴ വെള്ളാരംകുത്ത് ആദിവാസി കോളന യിലെ കുടുംബങ്ങൾക്ക് അരിയും പല വ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യ കിറ്റും, മാസ്കും വിതരണം നടത്തി. ഭക്ഷ്യ കിറ്റും, മാസ്കും ആദിവാസി കുടുംബങ്ങൾക്ക് നല്കുന്നതിനായി കോതമംഗലം തഹസീൽദാരും, റെഡ് ക്രോസ് താലൂക്ക് പ്രസിഡൻ്റുമായ റെയ്ച്ചൽ കെ വർഗീസ് വാർഡ് മെമ്പർ കെ.കെ ബൈജുവിനു നല്കി ഉദ്ഘാടനം ചെയ്തു.


റെഡ് ക്രോസ് താലൂക് ചെയർമാൻ ജോർജ് എടപ്പാറ, നന്മ .ട്രസ്റ്റി രവീന്ദ്രൻ നായർ, സെക്രട്ടറി ഹരിദാസ്, റെഡ് ക്രോസ് ഭാരവാഹികളായ ലോറൻസ് എബ്രഹാം, ബിനോയി തോമസ്, എൽദോ പി.വി, അംഗൻവാടി ടീച്ചർ അമ്പിളി, ഷീജ ജോർജ് എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...