Connect with us

Hi, what are you looking for?

NEWS

ഉരുളൻതണ്ണിയിൽ കാട്ടാന വീട് തകർത്തു.

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ 14 വാർഡായ -ഉരുളൻതണ്ണിയിൽ കാട്ടാന വീട് തകർത്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് മേരീ ചാക്കോ പുത്തൻപുരയ്ക്കൽ എന്ന വിധവയായ സ്ത്രീയുടെ വീട് കാട്ടാന തകർത്തത്. വീടിന്റെ മേൽക്കൂരയിലേക്ക് കൗങ്ങുകൾ മറച്ചിടുകയും മറ്റും ചെയ്താണ് വീടു കാട്ടാന പൂർണ്ണമായും തകർത്ത നിലയിലാക്കിയത്. വീട്ടുപറമ്പിലെ തെങ്ങ്, .വാഴ,  കൗങ്ങ് തുടങ്ങിയ കൃഷികൾ നശീപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച്ച ഉരുൾ പൊട്ടി ഇവിടങ്ങളിൽ കനത്ത നാശ നഷ്ടം ഉണ്ടായതിന് പിന്നാലെ ആണ് കാട്ടാന ശല്യം കൂടി ഉണ്ടായത്. ഉരുൾ പൊട്ടലിൽ ഇവിടെ നിരവധി വീടുകൾക്കു നാശനഷ്ട്ടങ്ങൾ ഉണ്ടായിരുന്നു. അതിന്റെ പിന്നാലെ കണ്ടൈൻമെന്റ സോണ് കൂടി ആയി. ഇപ്പോൾ കാട്ടാനയുടെ ശല്യവും മൂലം ജനങ്ങൾ  ആകെ ഭീതിയിലാണ്.

വൈദ്യുതി വേലിയും പ്രവർത്തിക്കാതെ ആയാതോടെ വലിയ ദുരിതമാണ് ഇവിടെയുള്ളവർ അനുഭവിക്കുന്നത്. വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് വനംവകുപ്പിൽ നിന്നു നഷ്ട്ടപരിഹാരം ലഭിക്കുന്നില്ലെന്ന് കർഷകരുടെ പരാതിയുമുണ്ട്.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...