Connect with us

Hi, what are you looking for?

NEWS

തടയണയിൽ മരങ്ങൾ അടിഞ്ഞു തോട് ഗതി മാറി ഒഴുകുന്നു; വെള്ളപ്പൊക്ക ഭീതിയിൽ ആദിവാസികൾ

കുട്ടമ്പുഴ: ഉരുളൻതണ്ണി ആറാം ബ്ലോക്ക് ഭാഗത്ത് പണിത തടയണ അശാസ്ത്രീയമെന്ന് പരാതി.  ഒരുമാസം മുമ്പാണ് ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് അനുവദിച്ച പദ്ധതിപ്രകാരം 25 ലക്ഷം രൂപയുടെ തടയണ നിർമാണം പൂർത്തിയാക്കിയത്. ഇതിനിടെ കനത്ത മഴയിൽ തോട്ടിലൂടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് പ്രദേശത്ത് വെള്ളപ്പൊക്കഭീതി സൃഷ്ടിക്കുകയും ചെയ്തു. നാല് ആദിവാസികളുടെ പുരയിടത്തിന്റെ ഒരുഭാഗം ഇടിഞ്ഞുപോകുകയും തേക്ക് ഉൾപ്പെടെ പത്തോളം വൻമരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. മണ്ണിടിഞ്ഞ് ഒരു വൈദ്യുതത്തൂണും അപകടഭീഷണിയിലാണ്. വനഭൂമിക്കും നാശം ഉണ്ടാക്കിയിട്ടുണ്ട്. പന്തപ്ര ആദിവാസി ഊരിലെ ചിന്നതമ്പി, കാഞ്ചിയപ്പൻ, ലക്ഷ്മി വേലുസ്വാമി, പ്രഭു എന്നിവരുടെ പുരയിടത്തിലാണ് വെള്ളംകയറി മണ്ണിടിഞ്ഞ് മരങ്ങൾ നിലംപതിച്ചത്. ചെക്ക്‌ഡാമിന് സമീപത്തും തോടിന്റെ തീരം ഇടിഞ്ഞുപോയിട്ടുണ്ട്.

പത്ത് തൂണുകളിലും ഒമ്പത് സ്പാനുകളിലുമായിട്ടാണ് മൂന്ന് മീറ്ററോളം ഉയരത്തിൽ തടയണ കെട്ടിപ്പൊക്കിയിരിക്കുന്നത്. മണ്ണിനടിയിൽ പണിയേണ്ട തൂണുകളുടെ അടിത്തറ ഒരു മീറ്ററോളം മുകളിലായിട്ടാണ് പണിതിരിക്കുന്നതെന്ന് ആരോപണമുണ്ട്. ബെഡ് ലെവൽ ഉയർത്തി പണിതിരിക്കുന്നതുകൊണ്ട് വെള്ളത്തിന്റെ ഒഴക്ക് തടസ്സപ്പെട്ട് ദിശമാറിയാണ് ഇപ്പോൾ തോട് ഒഴുകുന്നതെന്ന് ആദിവാസികളും നാട്ടുകാരും ചൂണ്ടിക്കാട്ടി. വേനൽക്കാലത്ത് വെള്ളക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പണിത തടയണ മഴക്കാലത്ത് ജനജീവിതത്തിനുതന്നെ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ശക്തമായ മഴയിൽ പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ഉരുൾപൊട്ടിയതാണെന്നാണ് ജനം ആദ്യം കരുതിയത്. ഉരുളൻതണ്ണി തോട്ടിലെ ഒഴുക്കിന് തടസ്സമില്ലാത്തവിധം തടയണയുടെ നിർമാണത്തിലെ അപാകം പരിഹരിക്കണമെന്ന് പന്തപ്ര ആദിവാസി ഊരുമൂപ്പൻ കുട്ടൻ ഗോപാലനും കാണിക്കാരൻ കണ്ണൻ മണിയും ആവശ്യപ്പെട്ടു.

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്....

CHUTTUVATTOM

കുട്ടമ്പുഴ : രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഉരുളൻ തന്നെ കവലയിൽ  നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുള്ളുവേലില്‍ റിട്ട. കെഎസ്ഇബി ജീവനക്കാരന്‍ പി.ഒ പാപ്പച്ചന്‍ (78) നിര്യാതനായി. സംസ്‌കാരം നടത്ത. ഭാര്യ: പരേതയായ ഫിലോമിന, നാടുകാണി ഇല്ലത്തുകുടി കുടുംബാഗം. മക്കള്‍:ബിജു, സിജു, ലിസി. മരുമക്കള്‍:ജസി, ലിതിയ, മാര്‍ട്ടിന്‍....

CHUTTUVATTOM

കോതമംഗലം:കാട്ടാനശല്യത്തിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ സ്ഥലം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2.30...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനശല്യം തുടരുന്നു. പൂയംകുട്ടി വനാന്തരത്തില്‍നിന്നാണ് ജനവാസമേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത്. പിണവൂര്‍കുടിയില്‍ കഴിഞ്ഞ ദിവസം നാല് കൊമ്പന്‍മാരാണ് കൃഷിയും മറ്റു നാശനഷ്ടങ്ങളുമുണ്ടാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ആനന്ദന്‍കുടി...

NEWS

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ വീടുകളോട് ചേര്‍ന്ന ഷെഡുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ആഞ്ഞിലിമൂട്ടില്‍ സന്തോഷ്, വത്സല രവി എന്നിവരുടെ വീടുകള്‍ക്ക് സമീപത്തെ ഷെഡുകളാണ് നശിപ്പിച്ചത്. ഇന്നലെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ വില്പനക്കെത്തിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കുട്ടമ്പുഴ ഞായപ്പിള്ളി സ്വദേശി ഷാജനാണ് 15 ലിറ്റര്‍ മദ്യവുമായി പൂയംകുട്ടിക്ക് സമീപം ബ്ലാവന കടവില്‍ നിന്ന് പിടിയിലായത്.മദ്യം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിനായി പുതിയ മന്ദിരം നിര്‍മ്മിക്കുന്നത് തടയാന്‍ പഞ്ചായത്ത് ഭരണം ഉപയോഗിച്ച് കോണ്‍ഗ്രസ് ശ്രമിക്കുന്നതായി എല്‍ഡിഎഫിന്റെ ആരോപണം. ഇതിനെതിരെ കുട്ടമ്പുഴയില്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. സിപിഐ ജില്ലാ...

NEWS

കോതമംഗലം: കോതമംഗലത്ത്  വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ നൂറേക്കർ ഭാഗത്ത് രണ്ടു വീടുകളുടെ മേൽക്കൂര പൂർണമായും തകർന്നു. കുട്ടമ്പുഴ, ആനക്കയം വാർഡിൽ നൂറേക്കറിൽ താമസിക്കുന്ന ബിന്ദു, സിജൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിലെ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് സ്ഥല ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. വനംവകുപ്പ് കാര്‍ഷിക മേഖലയോട് കാണിക്കുന്ന നീതികേടും,...

error: Content is protected !!