Connect with us

Hi, what are you looking for?

NEWS

വാഹന യാത്രക്കാർ സൂക്ഷിക്കുക; നടുറോഡിൽ അപകടക്കുഴി

ലടുക്ക കുട്ടമ്പുഴ.

കോതമംഗലം : തട്ടേക്കാട് പാലത്തിനും പുന്നേക്കാട് കളപ്പാറക്കും ഇടയ്ക്കുള്ള മാവീന്‍ചുവട്ടിലെ പുതിയതായി പണികഴിപ്പിച്ചിട്ടുള്ള കലുങ്കിന്റെ സെെഡിലുള്ള റോഡ് കുഴിഞ്ഞ് അപകടക്കെണിയായി മാറിയിരിക്കുന്നു. 20 ലക്ഷം രൂപമുടക്കി പുതിയതായി പണികഴിപ്പിച്ച കലുങ്ക് വാഹനഗതാഗതം തുടങ്ങി ഒരുമാസം കഴിഞ്ഞപ്പോഴേക്കും കലുങ്കിനോട് ചേര്‍ന്നുള്ള റോഡിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ഒരു മാസം മുമ്പ് തടിലോറി ഇവിടെ ചെരിയുകയും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.

മഴ കനത്തത്തോടുകൂടി റോഡിലെ കുഴി വലുതാകുവാൻ സാധ്യതയുള്ളതുകൊണ്ട് ശ്രദ്ധിച്ചു വാഹനം ഓടിക്കണമെന്നും, എത്രയും പെട്ടെന്ന് റോഡീന്റെ കുഴിയുള്ള രണ്ട് വശങ്ങളിലും വേണ്ട രീതീയില്‍ മെയിന്റന്‍സ് വര്‍ക്ക് ചെയ്യണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...