Connect with us

Hi, what are you looking for?

CRIME

മാപ്പാനി വനത്തിൽ വാറ്റ് കേന്ദ്രo നടത്തിയിരുന്നയാളെ കുട്ടമ്പുഴ പോലീസ് പിടികൂടി.

കോതമംഗലം : വ്യാജവാറ്റു കേന്രം നടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. കുട്ടമ്പുഴ കൂവപ്പാറ സ്വദേശിയായ തൊടക്കര എല്‍ദോസ് (സജി 50) നെയാണ് കുട്ടമ്പുഴ പോലീസ് പിടികൂടിയത്. മാപ്പാനി വനത്തിലാണ് വന്‍വാറ്റുകേന്ദ്രം നടത്തിവന്നിരുന്നത്. പതിനെട്ട് ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും സഹിതമാണ് ഇയാളെ പിടികൂടിയത്. വ്യാജവാറ്റു കേന്രം നടത്തിയിരുന്ന സംഘത്തിലെ കുട്ടാളികളായ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. മാപ്പാനി വനത്തില്‍ വാറ്റുകേന്ദ്രം നടത്തിവരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തി നടപടി എടുത്തത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ കുട്ടമ്പുഴ പോലിസ് ഇന്‍സ്പെക്ടര്‍ കെ.എം.മഹേഷ് കുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍ ജോര്‍ജ്ജ്. അസിസ്റ്റന്‍റ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അജികുമാര്‍, അനില്‍കുമാര്‍, അജിമോന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോളി, സുബാഷ്, ബോണി എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...