കോതമംഗലം : എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് ഗതാഗത യോഗ്യമാക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ ഇളംബ്ലാശ്ശേരി – അഞ്ചുകുടി റോഡിന്റെ നിർമ്മാണോദ്ഘാടനം
ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീജ ബിജു,സംഘാടകസമിതി ചെയർമാൻ പി എൻ കുഞ്ഞുമോൻ,എസ് സി ബി പ്രസിഡന്റ് കെ പി ഗോപിനാഥൻ,ഇളംബ്ലാശ്ശേരിക്കുടി ഊരുമൂപ്പൻ മൈക്കിൾ മൈക്കിൾ എന്നിവർ സന്നിഹിതരായിരുന്നു.ഇളംബ്ലാശ്ശേരി പഴയ കമ്മ്യൂണിറ്റി ഹാൾ ജംഗ്ഷൻ മുതൽ അഞ്ചുകുടി വരെയുള്ള റോഡാണ് നവീകരിക്കുന്നത്.