Connect with us

Hi, what are you looking for?

CRIME

കുത്തുകുഴി ലൈഫ് കെയർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന വ്യാജ ഡോക്ടറെ പോലീസ് പിടികൂടി

കോതമംഗലം :യോഗ്യത ഇല്ലാതെ ചികിത്സ നടത്തിയ ‘ ഡോക്ടർ’ അറസ്റ്റിൽ . തമിഴ്നാട് തിരുന്നൽവേലി രാധാപുരം ഗണപതി നഗർ ഭാഗത്ത് താമസിക്കുന്ന തിരുവനന്തപുരം ചിറയൻകീഴ് വടശേരിക്കോണം എം.എസ് ബിൽഡിംഗിൽ മുരുകേശ്വരി (29) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഉക്രൈനിൽ നിന്ന് മെഡിക്കൽ ബിരുദം സമ്പാദിച്ചെങ്കിലും ഇന്ത്യയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത നേടിയിരുന്നില്ല. കുത്തുകുഴി ലൈഫ് കെയർ ആശുപത്രിയിൽ 2021 മാർച്ച് മുതൽ 2023 വരെ ഡോക്ടറായി പ്രാക്ടിസ് ചെയ്തിരുന്നു. കോതമംഗലം താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്. തിരുന്നൽവേലിയിൽ നിന്നാണ് മുരുകേശ്വരിയെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്.ഐമാരായ ആതിര പവിത്രൻ , ആൽബിൻ സണ്ണി, ഹരിപ്രസാദ്, എ.എസ്.ഐ കെ.എം സലിം, സി.പി.ഒ മാരായ സനൽകുമാർ ,എസ് .എം ബഷീറ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

You May Also Like

CRIME

കോതമംഗലം : വീടിൻ്റെ സിറ്റൗട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ അറസ്റ്റിൽ. കാലാമ്പൂർ വാരാപ്പിള്ളി മാലിൻ ബേബി കുര്യാക്കോസ് (66)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ 21 ന് പകൽ 11...

NEWS

കോതമംഗലം : കോതമംഗലം പോലീസ് സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ കോതമംഗലം ചെറുവട്ടൂർ സ്വദേശി ഹനീഫ് പിടിയിലായി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വെള്ളി രാവിലെ 10 മണിയോടെ തിരുവനന്തപുരം കൺട്രോൾ റൂമിലേക്കാണ്...

CRIME

കോതമംഗലം: അനാശാസ്യ കേന്ദ്രത്തിൽ പരിശോധന നാല് പേർ അറസ്റ്റിൽ. തൃക്കാരിയൂർ നാഗഞ്ചേരി പള്ളിയ്ക്ക് സമീപം താമരക്കുടിയിൽ വീട്ടിൽ എൽദോസ് (44), ഇടപ്പള്ളി വെണ്ണല ആലിൻചുവട് സെന്റ് മേരീസ് പള്ളിയ്ക്ക് സമീപം പൊരുവേലിൽ വീട്ടിൽ...

CRIME

കോതമംഗലം : കോതമംഗലത്ത് രണ്ട് നിരന്തര മോഷ്ടാക്കളെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം കോഴിപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃക്കാരിയൂർ, കരിങ്ങഴ തേർത്തനാക്കുടി  രമേശൻ (പപ്പാലു 56) , ഇരമല്ലൂർ നെല്ലിക്കുഴി ഇടപ്പാറ...