Connect with us

Hi, what are you looking for?

CRIME

ഭവന ഭേദനം നടത്തി സ്വർണ്ണാഭരണ മോഷണം : കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കോതമംഗലം :ഭവന ഭേദനം നടത്തി സ്വർണ്ണാഭരങ്ങൾ മോഷ്ടിക്കുന്നയാളെ കാപ്പ ചുമത്തി ജയിലിലടച്ചു.കുട്ടമംഗലം നെല്ലിമറ്റം മാങ്കുഴിക്കുന്നേൽ ബിജു (ആസിഡ് ബിജു -51) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.

എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. പെരുമ്പാവൂർ, കുറുപ്പംപടി, പൊന്നാനി, ഷൊർണ്ണൂർ, കോതമംഗലം, കുന്നത്തുനാട്, പാലക്കാട് ചാലിശ്ശേരി, പെരിന്തൽമണ്ണ തുടങ്ങിയപോലീസ് സ്റ്റേഷൻ പരിധികളിൽ കേസിൽ ഉൾപ്പെട്ടയാളാണ് ബിജു.

 

രാത്രിയിൽ ഭവന ഭേദനം നടത്തി സ്ത്രീകളുടേയും, കുട്ടികളുടേയും സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യുന്നതാണ് പ്രതിയുടെ രീതി. 2022 മാർച്ചിൽ പെരിന്തൽമണ്ണയിൽ സമാന കുറ്റം കൃത്യം ചെയ്തതിന് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ 3 വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ബിജു കഴിഞ്ഞ ഫെബ്രുവരിയിൽ പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടി ഭാഗത്ത് രാത്രി ഒരു വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങി കിടന്ന വയോധികയുടെ ഒന്നര പവൻ്റെ സ്വർണ്ണമാല കവർച്ച നടത്തിയതിന് പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

ഊന്നുകൽ പോലീസ് ഇൻസ്പെക്ടർ ബി.എസ് ആദർശ്, പെരുമ്പാവൂർ പോലീസ് ഇൻസ്പെക്ടർ എ. അനിൽകുമാർ, ഊന്നുകൽ പോലീസ് സ്റ്റേഷനിലെ അസി. സബ്ബ് ഇൻസ്പെക്ടർമാരായ എം.എൻ ബിനു, എൻ.ജി ബിനീഷ്, സിവിൽ പോലീസ് ഓഫീസർ മാരായ അഭിലാഷ് ശിവൻ, എൻ, യു ദയേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

You May Also Like

CHUTTUVATTOM

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. തങ്കളം ജവഹര്‍ കോളനി കരോട്ടുപുത്തന്‍പുര മുഹമ്മദ് മുനീര്‍ (സെബാട്ടി -32) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍...

CHUTTUVATTOM

കോതമംഗലം: പോലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നുമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കി അഭിഭാഷകയുടെ ഫ്‌ലാറ്റിലേക്കെത്തിയ ഓട്ടോയുടെ...

CHUTTUVATTOM

പോത്താനിക്കാട്: പോത്താനിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമീപകാലത്ത് നടന്ന മോഷണ പരമ്പരയിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. കോതമംഗലം നങ്ങേലിപടി വട്ടേക്കോട്ട് പുത്തന്‍പുര അബ്ദുള്‍ സമദ് (18), വാരപ്പെട്ടി മൈലൂര്‍ കൊടക്കാപ്പിള്ളില്‍ അതുല്‍...

CHUTTUVATTOM

കോതമംഗലം: പോലീസിനെയും ആഭ്യന്തര വകുപ്പിനെയും ഒളിവിലിരുന്ന് വെല്ലുവിളിച്ച കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയുടെ, രണ്ടു കൂട്ടാളികളെ എറണാകുളത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ സ്വദേശികളായ എടക്കാട് ഉസ്സൈന്‍മുക്ക് ബീവീസ് വീട്ടില്‍...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

CHUTTUVATTOM

മൂവാറ്റുപുഴ: ഒളിവിലിരുന്നും സമൂഹമാധ്യമങ്ങളില്‍ സജീവമായി അര്‍ജുന്‍ ആയങ്കി. ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളിച്ചുകൊണ്ടുള്ള സ്റ്റോറികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്നെ കള്ളക്കേസില്‍ കുടുക്കി എന്നും ഇനി മുകളില്‍ ആകാശം താഴെ ഭൂമി എന്നുമാണ് കമന്റ്. അതേ സമയം അര്‍ജുന്റെ...

CHUTTUVATTOM

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നത്ത് പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബെവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റില്‍ മോഷണശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കടാതി പാലത്തിങ്കല്‍ പുത്തന്‍പുര നൈസാബിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് രാത്രി ഒമ്പതോടെയാണ് മോഷണ...

CRIME

കോതമംഗലം: കോതമംഗലം, ഊന്നുകൽ പോലീസിനെ വെല്ലുവിളിച്ചും ഭീഷണിമുഴക്കിയും കുപ്രസിദ്ധ ക്രമിനല്‍ അര്‍ജുന്‍ ആയങ്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. മാസങ്ങൾക്ക് മുമ്പ് പുന്നേക്കാട് റിസോര്‍ട്ടില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രമിനല്‍ ഗൂഢാലോചനക്കുള്ള ശ്രമം എന്ന പേരില്‍...

CHUTTUVATTOM

കോതമംഗലം:കുത്തുകുഴിയില്‍ ലോഡ്ജിന് മുന്നിൽ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരൻ്റെ ബൈക്ക് മോഷ്ടാക്കൾ കവർന്നു. തിങ്കളാഴ്ച രാത്രിയാണ് ബൈക്ക മോഷണം നടന്നത്. ദേശീയപാതയോരത്തെ ലോഡ്ജിന് മുന്നിൽ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കള്‍...

CHUTTUVATTOM

കോതമംഗലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. പിണ്ടിമന വെറ്റിലപാറ രാജീവ് ഗാന്ധി ഉന്നതിയിൽ ചിറമേൽ ബിജു (52)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 23 ന് വൈകിട്ടാണ്  കേസിനാസ്പതമായസംഭവം. കുടുംബ...

CRIME

മൂവാറ്റുപുഴ:മുന്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം. റിപ്പോര്‍ട്ട് അടുത്ത മാസം 20-നകം സമര്‍പ്പിക്കാന്‍ കോടതി...

CHUTTUVATTOM

മൂവാറ്റുപുഴ: എട്ടുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന യുവതിയ്ക്കെതിരായ പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഉരുളൻതണ്ണി സ്വദേശിനിയായ...

error: Content is protected !!