കുട്ടമ്പുഴ: കെ.പി.എംസിൻ്റെ പ്രസിഡൻ്റ് കെ.എ സുരേഷിനെ കട ഉടമസ്ഥനും തൊഴിലാളിയും കൂടി മർദിച്ചു.
കുട്ടമ്പുഴയിലെ തീക്കോയ് കടയിലെ ഉടമസ്ഥൻ ഡോണും , തൊഴിലാളി ജിൻറ്റോയും കൂടിയാണ് ക്രൂരമായി മർദിച്ചത്.
കുട്ടമ്പുഴ ഷാപ്പിൻ്റെ മുൻമ്പിൽ വെച്ചാണ് സംഭവം നടന്നത്. സുരേഷ് ഷാപ്പിലെ കറിക്കച്ചവടക്കാരനാണ്. വീടു നിർമ്മാണത്തിനു വേണ്ടി തീക്കോയിൽ കടയിൽ നിന്നും ഒരു ലക്ഷം രൂപയുടെ നിർമ്മാണ സാധനങ്ങൾ വാങ്ങിയിരുന്നു. പലതവണയായ് തുക തിരികെ നൽകുണ്ടായിരുന്നു. പതിനായിരം രൂപ ഈ വിധത്തിൽ കൊടുക്കാവാനുണ്ടായിരുന്നു.
ഈ തുക വാങ്ങുവാൻ വേണ്ടിയാണ് കട ഉടമകൾ ഷാപ്പിലേക്ക് വന്നത്.
ഷാപ്പിൽ നിന്നും വലിച്ചെറുക്കി സുരേഷിനെ മർദ്ദിക്കുകയും അസഭ്യം പറയുകയും ജാതി പേര് വിളിച്ചു ആക്ഷേപിച്ചു. മർദ്ദനത്തെ തുടർന്ന് സുരേഷിനെ നാട്ടുക്കാര് ചേർന്ന് കോതമംഗലം ഗവ: ഹോസ്പിറ്റലിൽ എത്രയും പെട്ടെന്ന് പ്രതികൾക്ക് എതിരെ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ് സമരംസംഘടിപ്പിക്കുമെന്നും കെ.പി എംസിൻ്റെ ഭാരവാഹി ശശി കുഞ്ഞുമോൻ ആവശ്യപ്പെട്ടു.