കോതമംഗലം: ആലുവ – കോതമംഗലം നാലുവരിപ്പാത പദ്ധതിയുടെ നിർദ്ദിഷ്ട അലൈൻമെന്റിൽ മാറ്റം വരുത്താതെ സ്ഥലമേറ്റെടുപ്പ് നടപടികൾ അടിയന്തരമായി പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കണമെന്ന് നെല്ലിക്കുഴി പഞ്ചായത്ത് ആക്ഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുകയും, റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ പൂർത്തിയാക്കുകയും വേണമെന്നും ആവശ്യപ്പെട്ടു.
ഷിബു തെക്കുംപുറം എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ അധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ ചെയർമാൻ കെ. സമീർ പൂക്കുഴി, ഇന്ദിരാഗാന്ധി കോളേജ് ചെയർമാൻ കെ.എം. പരീത്, കെ.എം. മുഹമ്മദ്, എം.എ. കരീം, റഷീദ സലീം, എം.വി. റെജി, വാർഡ് മെമ്പർ എം. നജ്മ, കെ.എം. മീരാൻ എന്നിവർ പ്രസംഗിച്ചു .


















































