Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടി മുതൽ കാഞ്ഞിരംകുന്ന് വരെയുള്ള മലയോര ഹൈവേ വികസനം:- ആലോചന യോഗം ചേർന്നു.

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ മലയോര ഹൈവേയുടെ ആദ്യ റീച്ചിലെ  വികസന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് അവലോകന യോഗം ചേർന്നു.കിഫ്‌ബിയിൽ നിന്നും ആദ്യ റീച്ച് ആയിട്ടുള്ള കോട്ടപ്പടി – ചേറങ്ങനാൽ മുതൽ ഊഞ്ഞാപ്പാറ –  കാഞ്ഞിരംകുന്ന് വരെയുള്ള 13.7 കിലോമീറ്റർ ദൂരത്തിനായി കിഫ്ബിയിൽ നിന്നും 65.67 കോടി രൂപയുടെ സാമ്പത്തിക അനുമതി ആണ് ലഭിച്ചിട്ടുള്ളത്.

കിഫ്‌ബി  സ്റ്റാൻഡേർഡ് അനുസരിച്ച് റോഡിന്റെ വികസന പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് ജനങ്ങളുടെ കൂടി സഹകരണം അഭ്യർത്ഥിക്കുന്നതിനായിട്ടാണ് ആദ്യഘട്ടമായി യോഗം ചേർന്നത്. യോഗത്തിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു,കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അനു വിജയനാഥ്,ജോമി തെക്കേക്കര,ലിസി ജോസഫ്,ആശ അജിൻ,മലയോര ഹൈവേ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ എ റ്റി പൗലോസ്,പി സി ജോർജ്ജ്,കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ മിനി മാത്യു,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ലക്ഷ്മി എസ് ദേവി,അസിസ്റ്റന്റ് എൻജിനീയർ മുഹസീന എം എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ റോഡ് കടന്നുപോകുന്ന മേഖലകളുമായി ബന്ധപ്പെട്ട് കൊണ്ട് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള യോഗങ്ങളും ഉടൻ ചേരുന്നതിന്  തീരുമാനിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെഎസ്എസ്പിഎ) കീരംപാറ മണ്ഡലം വാര്‍ഷികം നടത്തി. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ കീരംപാറ മണ്ഡലം പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയില്‍ കാട്ടാനക്കൂട്ടമെത്തി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയെത്തിയ കാട്ടാനക്കൂട്ടം വാവേലി സ്വദേശി എസി പൗലോസിന്റെ പുരയിടത്തിലെ കൃഷിയാണ് വ്യാപകമായി നാശിപ്പിച്ചത്. വീടിനു സമീപം വരെയെത്തിയ ആനകള്‍ തെങ്ങ്, വാഴ, ഇഞ്ചി,...

CHUTTUVATTOM

കീരംപാറ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കീരംപാറ യൂണിറ്റ് വ്യാപാരിദിനം ആഘോഷിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ ജിജി എളൂരിന്റെഅധ്യക്ഷത വഹിച്ച് പതാക ഉയർത്തി. സെക്രട്ടറി ജോർജ് കുര്യൻ,ട്രഷറർ ബേസിൽ തൊണ്ടുങ്കൽ,വൈസ് പ്രസിഡന്റ്‌ ബിനു വാഴത്തോട്ടം,വനിതാ...

CHUTTUVATTOM

കീരംപാറ: പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം കൂടിയ സർവ്വകക്ഷി യോഗ തീരുമാനപ്രകാരം തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റിൻ്റേയും, വൈസ് പ്രസിഡന്റിൻ്റേയും നേതൃത്വത്തിൽ ഡിഎഫ്ഒ  സൂരജ് ബെൻ ഐഎഫ്എസുമായി കൂടിക്കാഴ്ച നടത്തി. വനമേഖലയിലെ മരം...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

CHUTTUVATTOM

കോതമംഗലം:കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കവലയിലും പരിസരപ്രദേശങ്ങളിലും തെരുനായ്ക്കളുടെ വിളയാട്ടം. പുന്നേക്കാട്- തട്ടേക്കാട് റോഡിൽ കാട്ടാനകളെക്കൊണ്ട് ജനം പൊറുതി മട്ടിയിരിക്കുമ്പോഴാണ്. കവലയിൽ തെരുവ്നായ് ശല്യം രൂക്ഷമായിരിക്കുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ധാരാളം ആളുകളുൾ വന്നു...

NEWS

കോട്ടപ്പടി : വാഴപ്പിള്ളികുന്നേൽ (വള്ളുപറമ്പിൽ ) വർക്കി (80) നിര്യാതനായി. സംസ്കാരം  ശനിയാഴ്‌ച രാവിലെ 9.30ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: മേരി, വെറ്റിലപ്പാറ കണ്ണൻകല്ലേൽ കുടുംബാഗം. മക്കൾ : ജാൻസി,...

CHUTTUVATTOM

കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍...

CHUTTUVATTOM

കോതമംഗലം: കീരംപാറയില്‍ വെള്ളിയാഴ്ച രാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടിന്റെ മേല്‍ക്കൂര തകര്‍ത്തു. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട്, കൂരികുളം സ്വദേശി കുമാരന്റെ വീടിന്റെ മേല്‍ക്കൂരയാണ് ആന തകര്‍ത്തത്. വെള്ളിയാഴ്ച രാത്രി 11.30ഓടെ വീടിന്റെ...

NEWS

കോതമംഗലം: കനത്ത മഴയില്‍ കോട്ടപ്പടിയില്‍ വീട് തകര്‍ന്നു. ആളപായമില്ല. വടാശേരി തൈപ്പറമ്പില്‍ മാത്തുക്കുട്ടിയുടെ വീട് ഇന്നലെ ഉച്ചക്ക് 12നാണ് തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഭിത്തിക്കും പൊട്ടലുണ്ട്.സംഭവസമയത്ത് വീടിനുള്ളില്‍ മാത്തുക്കുട്ടിയും ഭാര്യ...

CHUTTUVATTOM

കോതമംഗലം: മയക്കുവെടി വെച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍, ശനിയാഴ്ച കോട്ടപ്പാറവനത്തില്‍ ഒരേ സ്ഥലത്തു നിന്നുതന്നെ സ്ഥിരമായി ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

error: Content is protected !!