Connect with us

Hi, what are you looking for?

NEWS

ബിവറേജിന് മുന്നിലെ ഗതാഗത കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി ജനകീയ കൂട്ടായ്മ.

കോതമംഗലം : തങ്കളം -മലയൻകീഴ് ബൈപാസിൽ ബിവറേജസ് ഔട്ട്ലെറ്റിന് മുൻപിലെ ഗതാഗത കുരുക്ക് അടിയന്തിരമായി പരിഹരിക്കണമെന്ന് കോതമംഗലം ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
വൈകുന്നേരങ്ങളിൽ ഔട്ട്ലെറ്റിനു മുൻപിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. മൂന്നാർ ഉൾപ്പടെ ഉള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ആയിരകണക്കിന് വാഹനങ്ങൾ ദിനംപ്രതി ഇതിലൂടെയാണ് കടന്നു പോകുന്നത്. ഇവിടുത്തെ തിരക്ക് മൂലം കാൽനട യാത്ര പോലും ദുഷ്കരമാണ്. ഇവിടെ ട്രാഫിക് നിയന്ത്രിക്കുന്നതിന് പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ കോതമംഗലം പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർക്ക് പരാതി നൽകി.

പരാതി സ്വീകരിച്ച സ്റ്റേഷൻ ഹൗസ് ഓഫീസർ ഉടൻ തന്നെ ക്രമീകരണങ്ങൾ ഏർപ്പെടുത്താമെന്ന് ഭാരവാഹികളായഅഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, ഡോ. ലിസി ജോസ്, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ എന്നിവർക്ക് ഉറപ്പ് നൽകി.

You May Also Like

NEWS

കോതമംഗലം: മരിയന്‍ അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ക്ലബ്ബായ തണലിന്റെ ആഭിമുഖ്യത്തില്‍ ധര്‍മ്മഗിരി വികാസ് സൊസൈറ്റി അന്തേവാസികള്‍ക്ക് ആവശ്യമായ പഠന ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. കോളേജ് ചെയര്‍മാന്‍...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CHUTTUVATTOM

കോതമംഗലം: ഇരുമലപ്പടി സ്വദേശിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പാനിപ്ര തെക്കേമോളത്ത് വീട്ടിൽ അബിൻസ് (34), ആട്ടായം വീട്ടിൽ മാഹിൻ (23) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കുറുപ്പംപടിയിൽ...

CHUTTUVATTOM

കോതമംഗലം : കോതമംഗലത്ത് നാല് മോഷ്ടാക്കൾ അറസ്റ്റിൽ. പായിപ്ര പാലോപാലത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (22), പഴയിടത്ത് വീട്ടിൽ അൽത്താഫ് (21), കീരാംപാറ ഊഞ്ഞാപ്പാറ പൂത്തൻ പുരയ്ക്കൽ വീട്ടിൽ ബേസിൽ (27), പുത്തൻപുരയ്ക്കൽ...