കോതമംഗലം: കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് നടത്തപ്പെട്ടു.യോഗത്തിൽ വാരപ്പെട്ടി പഞ്ചായത്തിലെ സർക്കാർ ഭൂമി കയ്യേറ്റം,കുട്ടമ്പുഴ,പിണ്ടിമന,കവളങ്ങാട് എന്നീ പഞ്ചായത്തുകളിലെ രൂക്ഷമായ വന്യമൃഗ ശല്യം,ചാത്തമറ്റം – മുള്ളരിങ്ങാട് റോഡ് ടാറിങ്ങ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ ചന്ദ്രശേഖരൻ നായർ,ജെസി സാജു,വി സി ചാക്കോ,സൈജന്റ് ചാക്കോ,കാന്തി വെള്ളക്കയ്യൻ,മുവാറ്റുപുഴ എം എൽ എ പ്രതിനിധി അഡ്വക്കേറ്റ് അജു മാത്യു,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,തഹസിൽദാർ റേയ്ച്ചൽ കെ വർഗീസ്,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.