Connect with us

Hi, what are you looking for?

CRIME

പൈങ്ങോട്ടൂരിൽ ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.

കോതമംഗലം : പൈങ്ങോട്ടൂരിൽ ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൊട്ടുപുഴ കുമാരമംഗലം ഏഴല്ലൂർപ്ലാന്‍റേഷൻ ഭാഗത്ത് നിന്നും തൊടുപുഴ മണക്കാട് വാടകയ്ക്ക് താമസിക്കുന്ന ചങ്ങനാപറമ്പിൽ വീട്ടിൽ വിഷ്ണു (27), ഏഴല്ലൂർപ്ലാന്‍റേഷൻ കുന്നേൽ വീട്ടിൽ അരവിന്ദ് (26) എന്നിവരെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പൈങ്ങോട്ടുരുള്ള ബാർ ഹോട്ടലിലെ ജീവനക്കാരനായ ബിജു.സി.മാത്യുവിനെ ദേഹോപദ്രവം ഏൽപ്പിച്ചതിനു ശേഷം കണ്ണിൽ കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു ഇവർ. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

വിഷ്ണുവിനെതിരെ ആലുവാ, തൊടുപുഴ എന്നീ പോലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളുണ്ട്. തൊടുപുഴ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ളയാളുമാണ്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ നോബിൾ മാത്യു, എസ്.ഐ മാരായ ജിയോ മാത്യു, വി.സി.ജോൺ, എ.എസ്.ഐ ഷാൻവി അഗസ്റ്റിൻ, എസ്.സി.പി.ഒ മാരായ റഷീദ്, അജീഷ്കുട്ടപ്പൻ, സി.പി.ഒ മാരായ പ്രയേഷ്, റോബിൻ എന്നിവരാണ്. ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...