Connect with us

Hi, what are you looking for?

CRIME

കോതമംഗലത്ത് വീണ്ടും ലഹരിവേട്ട: ബ്രൗൺഷുഗറുമായി ആസം സ്വദേശി പിടിയിൽ

നെല്ലിക്കുഴി : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീരാജ് നടത്തിയ മിന്നൽ പരിശോധനയിൽ നെല്ലിക്കുഴി അച്ഛൻപടി ജംഗ്ഷനിൽ നിന്നും 6 ഗ്രാം ബ്രൗൺഷുഗറുമായി ആസം സ്വദേശി അറസ്റ്റിൽ. നെല്ലിക്കുഴിയിലും പരിസരപ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിൽ പ്രധാന കണ്ണിയായ തജ്‌മൽ ഹുസൈൻ (34) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ചയായി ഇയ്യാൾ ഷാഡോ സംഘത്തിൻറെ പ്രത്യേക നിരീക്ഷണത്തിൽ ആയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വരുംദിവസങ്ങളിൽ ലഹരിക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് പുതുതായി ചാർജെടുത്ത സർക്കിൾ ഇൻസ്പെക്ടർ പി ശ്രീരാജ് അറിയിച്ചു.

 

സംഘത്തിൽ പ്രവൻ്റിവ് ഓഫീസർമാരായ KA നിയാസ്, ജയ് മാത്യൂസ്, സിദ്ദിഖ് AE, സിവിൽ എക്സൈസ് ഓഫീസർമാരായ KCഎൽദോ, ഉമ്മർ PE, രാഹുൽPT, ബിജു പോൾ വനിതാ സിവിൽ എക്സൈസ് ഓഫീസർ റെൻസി KA എന്നിവർ ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...