Connect with us

Hi, what are you looking for?

NEWS

മീൻകുളം – മാപ്പിളപ്പാറ ഉന്നതികളിൽ നിന്നും പന്തപ്രയിലെത്തി കുടിൽ കെട്ടി താമസിക്കുന്ന 19 കുടുംബങ്ങളുടെ പുനരധിവാസത്തിന് സർക്കാർ ഉത്തരവായി: ആന്റണി ജോൺ എം എൽ എ

Antony John mla

കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മീൻകുളം – മാപ്പിളപ്പാറ ഉന്നതികളിൽ നിന്നും പന്തപ്രയിലെത്തി കുടിൽ കെട്ടി താമസിക്കുന്ന 19 കുടുംബങ്ങളുടെ പുനരധിവാസത്തിന് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. മീൻകുളം- മാപ്പിളപ്പാറ ഉന്നതി നിവാസികളുടെ പുനരധിവാസ വിഷയം നിരവധി തവണ നിയമസഭയിൽ ചോദ്യങ്ങളായും സബ്മിഷനിലൂടെയും ഉന്നയിച്ചിരുന്നു. വന്യമൃഗശല്യവും, കാലാവസ്ഥ വ്യതിയാനം മൂലമുളള ദുരിതങ്ങളും കാരണം പന്തപ്ര തേക്ക് പ്ലാന്റേഷനിലെ പുനരധിവാസ മേഖലയിൽ കുടിൽ കെട്ടി താമസിച്ചു വരികയാണ് ഉന്നതിയിലെ കുടുംബങ്ങൾ. ഈ കുടുംബങ്ങളെ പന്തപ്രയിൽ പുനരധിവസിപ്പിക്കുന്നതിന് 04.09.2024 തീയതിയിൽ ചേർന്ന ജില്ലാതല സമിതി (DLC) തീരുമാനം എടുത്തിരുന്നു.

മീൻകുളം – മാപ്പിളപ്പാറ ഉന്നതികളിലെ 19 കുടുംബങ്ങൾക്കായി ആകെ 46.08954 ഹെക്ടർ ഭൂമിയ്ക്ക് വനാവകാശ രേഖ നൽകിയിരുന്നു. ടി 19 കുടുംബങ്ങളും നിലവിലുള്ള വനാവകാശരേഖ സറണ്ടർ ചെയ്യുന്നതിനും ഭൂമി വിട്ട് നൽകുന്നതിനും, പകരം പന്തപ്ര തേക്ക് പ്ലാന്റേഷനിൽ 2 ഏക്കർ വീതം ഭൂമി ഏറ്റെടുക്കുന്നതിനും രേഖാമൂലം സമ്മതം നൽകിയ സാഹചര്യത്തിൽ
മീൻകുളം – മാപ്പിളപ്പാറ ഉന്നതികളിലെ സറണ്ടർ ചെയ്ത സ്ഥലത്തിന് പകരം പ്രസ്തുത 19 കുടുംബങ്ങൾക്ക് 2 ഏക്കർ വീതം ആകെ 38 ഏക്കർ ഭൂമി പന്തപ്ര തേക്ക് പ്ലാന്റേഷനിൽ നിന്നും നടപടിക്രമങ്ങൾ പാലിച്ച് അനുവദിച്ച് നൽകുന്നതിനും, ടി 19 കുടുംബങ്ങളുടെയും പൊതു ആവശ്യത്തിനായി 20% അധികം ഭൂമി കൂടി (7.6 ഏക്കർ) പന്തപ്ര തേക്ക് പ്ലാൻ്റേഷനിൽ നിന്നും അനുവദിക്കുന്നതിനുമാണ് തീരുമാനം എടുത്തിരുന്നത്.4/4/25 നു നടന്ന
ജില്ലാതല സമിതിയുടെ തീരുമാനത്തിന് സ്റ്റേറ്റ് ലെവൽ മോണിറ്ററിംഗ് കമ്മിറ്റി (SLMC) അംഗീകാരം നൽകിയിട്ടുണ്ട്. മേൽ സാഹചര്യത്തിൽ മീൻകുളം-മാപ്പിളപ്പാറ ഉന്നതികളിലെ 19 കുടുംബങ്ങൾക്ക് 2 ഏക്കർ വീതം ആകെ 38 ഏക്കർ ഭൂമിയും കൂടാതെ പൊതുആവശ്യത്തിനായി 7.6 ഏക്കർ ഭൂമിയും പന്തപ്ര തേക്ക് പ്ലാൻ്റേഷനിൽ നിന്നും നടപടിക്രമങ്ങൾ പാലിച്ച് അനുവദിക്കുന്നതിനായി സ്റ്റേറ്റ് ലെവൽ മോണിറ്ററിംഗ് കമ്മിറ്റി(SLMC) തീരുമാനമെടുത്തിട്ടുണ്ട്. സ്റ്റേറ്റ് ലെവൽ മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനവും
, ആദിവാസി പുനരധിവാസ വികസന മിഷൻ സ്പെഷ്യൽ ഓഫീസറുടെ ശുപാർശയുടെയും അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ, ആദിവാസി പുനരധിവാസ വികസന മിഷൻ സ്പെഷ്യൽ ഓഫീസർ, റവന്യൂ വകുപ്പ് എന്നിവർക്കും നിർദ്ദേശം നൽകി ഉത്തരവായതായും ബാക്കി കുടുംബങ്ങളുടെ പുനരധിവാസ വിഷയത്തിലും സമയബന്ധിതമായ നടപടികൾ ഉറപ്പു വരുത്തുമെന്നും എം എൽ എ പ്രസ്താവനയിൽ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിനായി പുതിയ മന്ദിരം നിര്‍മ്മിക്കുന്നത് തടയാന്‍ പഞ്ചായത്ത് ഭരണം ഉപയോഗിച്ച് കോണ്‍ഗ്രസ് ശ്രമിക്കുന്നതായി എല്‍ഡിഎഫിന്റെ ആരോപണം. ഇതിനെതിരെ കുട്ടമ്പുഴയില്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. സിപിഐ ജില്ലാ...

NEWS

കോതമംഗലം: കോതമംഗലത്ത്  വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ നൂറേക്കർ ഭാഗത്ത് രണ്ടു വീടുകളുടെ മേൽക്കൂര പൂർണമായും തകർന്നു. കുട്ടമ്പുഴ, ആനക്കയം വാർഡിൽ നൂറേക്കറിൽ താമസിക്കുന്ന ബിന്ദു, സിജൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിലെ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് സ്ഥല ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. വനംവകുപ്പ് കാര്‍ഷിക മേഖലയോട് കാണിക്കുന്ന നീതികേടും,...

CRIME

കോതമംഗലം: മദ്യവില്പപനയെക്കുറിച്ച് പോലീസിന് വിവരം നൽകിയെന്നാരോപിച്ച് വനിതാ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച കേസിൽ കുട്ടമ്പുഴ പോലീസ് 3 പേർക്കെതിരെ കേസെടുത്തു.പിണവൂർകുടി സ്വദേശികളായ മധു, മനു, പ്രതാപൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പിണവൂർകുടിയിൽ ഒരു...

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

error: Content is protected !!