കോതമംഗലം: എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ കരിക്കിനോസ് ഹെൽത്ത് കെയറുമായി സഹകരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.
![](https://i0.wp.com/kothamangalamnews.com/wp-content/uploads/2024/07/alfalah.jpeg?resize=600%2C750&ssl=1)
ബസേലിയോസ് ആശുപത്രിയിലെ ക്ലിനിക്കൽ , റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ബോവാസ് വിൻസെന്റ് ക്ലാസ് എടുത്തു. പ്രോഗ്രാം ഓഫീസർമാരായ ഷിജു രാമചന്ദ്രൻ, ബേസിൽ ജി പോൾ എന്നിവർ സംസാരിച്ചു. എൻ എസ് എസ് വോളന്റീയർമാരായ കാർത്തിക് വർഗീസ് ആന്റണി സ്വാഗതവും അഷ്ബിൻ സ്റ്റീഫൻ നന്ദിയും പറഞ്ഞു.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)