Connect with us

Hi, what are you looking for?

SPORTS

കേരള പ്രീമിയർ ലീഗിൽ കേരള പോലീസിനെ തകർത്തെറിഞ്ഞു കോതമംഗലം എം. എ കോളേജ്

കോതമംഗലം : കേരള പ്രീമിയർ ലീഗിലെ കേരള പോലീസിന്  പരാജയം. ഇന്നലെ ഫെബ്രുവരി 2 നു കോതമംഗലം എം. എ കോളേജിൽ വെച്ച് നടന്ന മത്സരത്തിൽ എം. എ കോളേജ് കോതമംഗലം ആണ് ഓൾ ഇന്ത്യ പോലീസ് ഗെയിംസ് ചമ്പ്യാന്മാരായ കേരളപോലീസിനെ പിച്ചി ചീന്തിയത്. മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു എം. എ കോളേജിന്റെ വിജയം. കൃത്യമായ ഗെയിം പ്ലാനുകളിൽ കളിച്ച എം എ കോളേജ് കേരള പോലീസ് അക്രമണനിരക്കു ഒരു വിധമായ അവസരം പോലും നൽകിയില്ല എന്നുവേണം പറയാൻ. കേരള പോലീസ് നെ ഒരു വിധത്തിലുമുള്ള ആദിപത്യത്തിനും ഇടനൽകാതെ യായിരുന്നു മത്സാരം കൈപ്പിടിയിൽ ഒതുക്കിയത്. കളിയുടെ 30ആം മിനുട്ടിൽ അമൽ ദാസ്, 42ആം മിനുട്ടിൽ ദീപക് രാജ്, 54ആം മിനുട്ടിൽ ഫാജിൽ എന്നിവരാണ് എം എ കോളേജിനായി ഗോളുകൾ നേടിയത്.

പ്രായം കൊണ്ടും ശാരീരിക ക്ഷമതകൊണ്ടും നന്നേ ചെറുതെങ്കിലും ശെരിയായ ടീം വർക്കും തന്ത്രങ്ങളും എം. എ. കോളേജ്, തങ്ങളുടെ കളിയിൽ പ്രയോഗിക്കുന്നത് ശ്രദ്ധേയമായി . കളിയെ തികഞ്ഞ പക്വതയോടും കൂടി നേരിട്ട എം എ കോളേജ് എതിരാളികളായ കേരളാപോലീസിനു അവസരങ്ങൾ സൃഷ്ഠിക്കുന്നതിൽ നിന്നും അകറ്റി നിറുത്തി എന്നു നിസംശയം പറയാം . നേരത്തെ മലപ്പുറത്തെ കോട്ടപ്പടി സ്റ്റേഡിയത്തിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ പോലീസിനെ സമനിലയിൽ തളയ്ക്കു വാ നും എം. എ കോളേജിനായിരുന്നു‌. ഈ ജയത്തോടെ ഗ്രൂപ്പിൽ ഏഴു പോയി ന്റുമായി എം. എ കോളേജ് ഒന്നാമതെത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like