Connect with us

Hi, what are you looking for?

NEWS

കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്.

കോതമംഗലം :- പൂയംകുട്ടി വനത്തിൽ വച്ച് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഉറിയം പെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55) നാണ് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റത്. കുഞ്ചിപ്പാറക്ക് സമീപം മഞ്ചപ്പാറ എന്ന സ്ഥലത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. ശിവദാസ്, രാജു എന്നീ ബന്ധുക്കൾ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘത്തിനു നേരെയായിരുന്നു ആക്രമണമുണ്ടായത്. മറ്റുള്ളവർ ഓടി രക്ഷപെട്ടു.

പരിക്കേറ്റയാളെ വനത്തിന് പുറത്തെത്തിച്ച് വനം വകുപ്പിൻ്റെ സഹായത്തോടെ ആംബുലൻസിൽ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം കൂടുതൽ പരിശോധനകൾക്കായി കളമശേരി മെഡിക്കൽ കോളേജിലെക്ക് മാറ്റി.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...