Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ ഗോത്രവർഗ്ഗ മേഖലകളിൽ മൊബൈൽ ടവറുകൾ ഉടൻ സ്ഥാപിക്കും: ഡീൻ കുര്യാക്കോസ് എം.പി

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൻറെ പരിധിയിൽ വരുന്ന കുട്ടമ്പുഴ ഗോത്രവർഗ്ഗ മേഖലകളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ, വാരിയം, കുഞ്ചിപ്പാറ, പന്തപ്ര, ഉറിയംപെട്ടി, ചാമപ്പാറ, ഇളംബ്ലാശ്ശേരി, തട്ടേക്കാട്, കല്ലേമേട്, എന്നീ മൊബൈൽ കവറേജ് ലഭ്യമാകാത്ത 9 ഗോത്രവർഗ്ഗ സങ്കേതങ്ങളിലാണ് ബിഎസ്എൻഎൽ ടവറുകൾ സ്ഥാപിക്കുന്നത്. ഗോത്ര വർഗ്ഗത്തിൽപ്പെട്ടവർ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിൽ ഇപ്പോഴും മൊബൈൽ കവറേജ് ലഭ്യമല്ല. ഇവിടങ്ങളിൽ ടവറുകൾ സ്ഥാപിക്കുന്നതോടെ കുട്ടമ്പുഴയിലെ വർഷങ്ങളായുള്ള ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ റേഞ്ച് പ്രശ്നത്തിന് പൂർണ്ണ പരിഹാരമാവുമെന്ന എം.പി. പറഞ്ഞു.

കുട്ടമ്പുഴ കൂടാതെ കവളങ്ങാട്, ചെങ്ങര, നാഗഞ്ചേരി എന്നിവിടങ്ങളിലും ടവർ സ്ഥാപിക്കുന്നതിന് അനുമതിയായി. ടവർ നിർമ്മിക്കുന്നതിന് കണ്ടെത്തിയ കുട്ടമ്പുഴ പഞ്ചായത്തിലെ ഗോത്രവർഗ്ഗ മേഖലകളിൽ ഡീൻ കുര്യാക്കോസ് എംപിയോടൊപ്പം, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാന്തി വെള്ളക്കയ്യൻ, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സിബി.കെ.എ. മെംമ്പർമാരായ ജോഷി പൊട്ടയ്ക്കൽ, മേരി കുര്യാക്കോസ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് സി.ജെ.എൽദോസ്, ബിഎസ്എൻഎൽ എറണാകുളം ഡിവിഷണൽ എഞ്ചിനീയർ ബിനു ജോസ്, കോതമംഗലം സബ് ഡിവിഷണൽ എഞ്ചിനീയർ ബേസിൽ പോൾ എന്നിവരും സന്ദർശിച്ചു.

കേന്ദ്ര സർക്കാരിൻറെ യൂണിവേഴ്സൽ സർവ്വീസ് ഒബ്ലിഗേഷൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2021 ഏപ്രിലിൽ എംപി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി രവി ശങ്കർ പ്രസാദിന് കത്ത് നൽകിയിരുന്നു. ഈ ആവശ്യത്തിനായി മന്ത്രി രവി ശങ്കർ പ്രസദിനെയും ഇപ്പോഴത്തെ മന്ത്രി അശ്വനി വൈഷ്ണവിനെയും എംപി നിരവധി തവണ നേരിൽ കണ്ട് വിഷയത്തിൻറെ ഗൗരവം ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് പദ്ധതി മണ്ഡലത്തിൽ പ്രാവർത്തികമാകുന്നത്.

You May Also Like

CHUTTUVATTOM

കോതമംഗലം: വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപാസ് തുറന്നു. ഡീൻ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എംഎൽഎ എന്നിവർ ചേർന്നാണ് ബൈപാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് നഗരത്തിലുണ്ടാകുന്ന ഗതാഗതത്തിരക്ക്...

CHUTTUVATTOM

നേര്യമംഗലം: അവസാന ഘട്ട നിര്‍മാണം നടന്നുവരുന്ന നേര്യമംഗലത്തെ പുതിയ പാലം 15ന് ഗതാഗതത്തിനായി തുറക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. പാലത്തിലെ ടാറിംഗ് ജോലികള്‍ ആരംഭിച്ചു. നാലു ദിവസത്തിനുള്ളില്‍ അപ്രോച്ച് റോഡിന്റെ പണി ആരംഭിക്കും....

CHUTTUVATTOM

കോതമംഗലം: രാജപാതയിലെ ജനകീയ സമരം സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി കുട്ടമ്പുഴ പോലീസ്. ആലുവ – മൂന്നാര്‍ രാജപാത തുറന്നുലഭിക്കണമെന്നാവശ്യപ്പെട്ട് 2025 മാര്‍ച്ച് 16ന് നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത കോതമംഗലം മുന്‍...

CHUTTUVATTOM

കോതമംഗലം: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കത്തയച്ചു....

CHUTTUVATTOM

കോതമംഗലം: ഇടമലക്കുടി, മാങ്കുളം, കുട്ടമ്പുഴ കുറത്തികുടി അടക്കമുള്ള ട്രൈബല്‍ മേഖലകളിലെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകേണ്ട വെസ്റ്റേണ്‍ ഔട്ട്ലെറ്റ് കോതമംഗലം – മൂന്നാര്‍ ഹൈറേഞ്ച് റോഡ് (പഴയ ആലുവ – മൂന്നാര്‍...

CHUTTUVATTOM

മൂവാറ്റുപുഴ: എട്ടുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന യുവതിയ്ക്കെതിരായ പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഉരുളൻതണ്ണി സ്വദേശിനിയായ...

CHUTTUVATTOM

കോതമംഗലം: ഭാരത് ഗ്യാസ് ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾ നേരിടുന്ന കടുത്ത വിതരണത്തിലെ 45 ദിവസത്തെ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അഡ്വ. ഡീൻ കുര്യാക്കോസ്...

ACCIDENT

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്....

CHUTTUVATTOM

കുട്ടമ്പുഴ : രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഉരുളൻ തന്നെ കവലയിൽ  നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുള്ളുവേലില്‍ റിട്ട. കെഎസ്ഇബി ജീവനക്കാരന്‍ പി.ഒ പാപ്പച്ചന്‍ (78) നിര്യാതനായി. സംസ്‌കാരം നടത്ത. ഭാര്യ: പരേതയായ ഫിലോമിന, നാടുകാണി ഇല്ലത്തുകുടി കുടുംബാഗം. മക്കള്‍:ബിജു, സിജു, ലിസി. മരുമക്കള്‍:ജസി, ലിതിയ, മാര്‍ട്ടിന്‍....

CHUTTUVATTOM

കോതമംഗലം:കാട്ടാനശല്യത്തിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ സ്ഥലം...

error: Content is protected !!