കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഗവേഷണ ഡാറ്റാ വിശകലന ശിൽപ്പശാല നടത്തി.എം.ബി.എം.എം. അസോസിയേഷൻ സെക്രട്ടറി സലീം ചെറിയാൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബൈജു പോൾ കുര്യൻ അധ്യക്ഷത വഹിച്ചു. പബ്ലിക് ഹെൽത്ത് വിഭാഗം മേധാവി ഡോ. എബി ആലുക്കൽ, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജയൻ ജേക്കബ് മാത്യു എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള അറുപതോളം ഗവേഷണ വിദ്യാർത്ഥികൾ ശിൽപ്പശാലയിൽ പങ്കെടുത്തു. ഡോ. ജേക്കബ് കുരുവിളയുടെ നേതൃത്വത്തിൽ ജാമോവി സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള ഡാറ്റാ വിശകലനത്തിന്റെ വിവിധ പ്രായോഗിക വശങ്ങളിൽ പരിശീലനം നൽകി.
ചിത്രം.കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണ ഡാറ്റാ വിശകലന ശിൽപ്പശാല എം.ബി.എം.എം. അസോസിയേഷൻ സെക്രട്ടറി സലീം ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു.


















































