Connect with us

Hi, what are you looking for?

NEWS

കോഴിപ്പിള്ളി ബോയ്സ് ടൗൺ വളപ്പിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി.

കോതമംഗലം: കോഴിപ്പിള്ളി ബോയ്സ് ടൗൺ വളപ്പിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കിണർ വൃത്തിയാക്കാൻ എത്തിയ ജോലിക്കാരാണ് മൂർഖൻ പാമ്പിനെ കിണറിൽ ആദ്യം കണ്ടത്. ആശ്രമത്തിലെ ഫാദർ സനീഷ് കോതമംഗലം റേഞ്ച് ഓഫീസിലെ ഫോറസ്റ്റർ സന്തോഷിനെ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

30 അടിയോളം താഴ്ചയുള്ള കിണറിൽ നിന്നും തോട്ടി ഉപയോഗിച്ച് മുകളിൽ കയറ്റിയാണ് പാമ്പിനെ പിടികൂടിയത്. അഞ്ചരയടിയോളം നീളവും ഏഴ് കിലോയോളം തൂക്കവും ഉണ്ടായിരുന്ന പാമ്പിനെ അതിസാഹസികമായാണ് വർഗീസ് പിടികൂടിയത്.

 

You May Also Like

NEWS

കോതമംഗലം:വാരപ്പെട്ടിയിൽകിണറിൽ വീണു പോയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി . വരപ്പെട്ടി ഇന്തിരനഗറിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഗിരീഷ് (46) എന്നയാളുടെ ദേഹത്തേക്ക് കിണറിലെ വെള്ളം വറ്റിക്കാൻ ഉപയോഗിച്ച മോട്ടർ മുകളിൽ നിന്നും വീണ്...

NEWS

കോതമംഗലം: കോട്ടപ്പടി ആയക്കാട് മരോട്ടിച്ചോടിന് സമീപം പിണ്ടിമന പഞ്ചായത്തിന്റെ മിനി എം.സി.എഫ് ന് പരിസരത്ത് സാമൂഹ്യ വിരുദ്ധർ തളളിയ മാലിന്യ കൂമ്പാരം നീക്കം ചെയ്തു. ഇനി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും....

NEWS

കവളങ്ങാട്: പട്ടയ പ്രശ്നത്തിലും കർഷകരുടെ പ്രശ്നത്തിലും മുന്നിൽ നിന്ന നേതാവാണ് ജോയ്സ് ജോർജെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിൻ്റെ തെരത്തെ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ പോളിംഗ് മെഷ്യനുകളുടെ കമ്മീഷനിംഗ് നടത്തി. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ പോളിംഗ് മെഷ്യനുകളുടെ കമ്മീഷനിംഗ് ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങളിലെ കേന്ദ്രങ്ങളിലാണ് നടന്നത്.കോതമംഗലത്ത് എം.എ.കോളേജ് ഓഡിറ്റോറിയത്തിലാണ് പ്രവര്ത്തനം നടന്നത്.മെഷ്യനുകളില്‍...