Connect with us

Hi, what are you looking for?

CRIME

കൊടും ക്രൂരത മിണ്ടാപ്രാണികളോടും; വളർത്തു മൃഗങ്ങളുടെ ദേഹത്ത് സാമൂഹ്യ വിരുദ്ധർ ആസിഡ്  ഒഴിച്ചു.

കോതമംഗലം : സാമൂഹ്യ വിരുദ്ധരുടെ കൊടും ക്രൂരത മിണ്ടാപ്രാണികളോടും. കവളങ്ങാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ തലക്കോട് ചുള്ളിക്കണ്ടത്ത് കന്നുകാലികളുടെ ദേഹത്ത് സാമൂഹ്യ വിരുദ്ധർ ആസിഡ്  ഒഴിച്ചു പൊള്ളിച്ചു. സംഭവത്തിൽ പ്രദേശവാസികളായ കുരീക്കാട്ടിൽ വർക്കി കുര്യൻ, പാറക്കൽ ഷൈജൻ തങ്കപ്പൻ, മുല്ലശ്ശേരി ബേബി കുര്യാക്കോസ് എന്നിവർ ഊന്നുകൽ പൊലീസിന് പരാതി നൽകി . ഒരു വർഷത്തിലധികമായി പ്രദേശത്തു തന്നെയുള്ള ചില സാമൂഹ്യ വിരുദ്ധർ കന്നുകാലികളുടെ ദേഹത്ത് ആസിഡ്  ഒഴിച്ചു പൊള്ളിച്ചു വരികയാണെന്ന് പരാതിക്കാർ പറഞ്ഞു. പൊള്ളലേറ്റ പശുക്കൾ ഉൾപ്പെടെ ചത്തു. നിരവധി കന്നുകാലികളെ കാണാതായി.

കൃഷിയും കന്നുകാലി വളർത്തലും തൊഴിലാക്കിയവരാണ് തങ്ങളെന്നും സാമൂഹ്യ വിരുദ്ധരുടെ പ്രവൃത്തി മൂലം തങ്ങളുടെ ഉപജീവന മാർഗ്ഗം അടഞ്ഞെന്നും പ്രദേശവാസികൾ പറഞ്ഞു. നേരത്തെ ഊന്നുകൽ പൊലീസിൽ ഇതു സംബന്ധിച്ച് പരാതി നല്കിയിരുന്നെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടവരെ പിടികൂടാനായില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിലും കന്നുകാലികൾക്ക് നേരെ വീണ്ടും ആസിഡ് ആക്രമണം ഉണ്ടായതോടെയാണ് നാട്ടുകാർ വീണ്ടും പരാതിയുമായി രംഗത്ത് വന്നത്. അടിയന്തിരമായി പ്രതികളെ പിടികൂടി ശക്തമായ നടപടികൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...