Connect with us

Hi, what are you looking for?

NEWS

പിട്ടാപ്പിളളിപടി – കണ്ണാടിക്കോട് റോഡിൻ്റെ നിർമ്മാണോദ്ഘാടനം നടത്തി.

കോതമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന കവളങ്ങാട് പഞ്ചായത്തിലെ പിട്ടാപ്പിള്ളിപടി -കണ്ണാടിക്കോട് റോഡിൻ്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. നിർമ്മാണോദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.15 ലക്ഷം രൂപയാണ് പ്രസ്തുത റോഡിൻ്റെ നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്. ഈ റോഡ്‌ ഉൾപ്പെടെ മണ്ഡലത്തിൽ 60 ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 7.50 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മറ്റ് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിൽ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു. വാർഡ് മെമ്പർ ഷിജി അലക്സ് അധ്യക്ഷത വഹിച്ചു. ഷിബു പടപ്പറമ്പത്ത്,ജോയി പോൾ,കെ കെ ലവൻ തുടങ്ങിയവർ പങ്കെടുത്തു.

 

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...