കോതമംഗലം:കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ, വൈറ്റ് കോട്ട് ചടങ്ങ് നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ മെമ്മോറിയൽ ഹാളിൽ നടത്തിയ ചടങ്ങിൽ
കോളേജിലെ 25-ാം ബി.ഡി.എസ് ബാച്ചിലെയും 18-ാം എം.ഡി.എസ് ബാച്ചിലെയും വിദ്യാർത്ഥികൾക്കും വരവേൽപ്പ് നൽകി. കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല അസിസ്റ്റന്റ് കളക്ടർ ഹൃത്വിക് രഞ്ജൻ ഉദ്ഘാടനം ചെയ്തു.
മാർത്തോമ്മ ചെറിയപള്ളി സഹവികാരി ഫാ. എൽദോസ് ചെങ്ങമനാട്ട്, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ, ട്രഷറർ എം. എം. സണ്ണി , ചീഫ് ഓപ്പറേഷൻസ് ഓഫീസർ ഡോ. കെംതോസ് പോൾ, വൈസ് പ്രിൻസിപ്പൽ ഡോ. ജയൻ ജേക്കബ് മാത്യു, ഡോ. കൃഷ്ണൻ ഹരി, ഡോ.സി. ജോസഫ് സെബാസ്റ്റ്യൻ , പി ടി എ പ്രതിനിധി തങ്കച്ചൻ, വിദ്യാർത്ഥി യൂണിയൻ ചെയർമാൻ അക്ഷയ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു.
വൈറ്റ് കോട്ട്, ഇൻഡക്ഷൻ പ്രോഗ്രാമിൽ പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ഗവേഷണ മികവിനുള്ള അംഗീകാര പുരസ്കാരങ്ങൾ വിദ്യാർത്ഥികൾക്കും അധ്യാപക മാർഗദർശികൾക്കും ചടങ്ങിൽ വിതരണം ചെയ്തു.




















































